വെടിക്കെട്ട് നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; ഫിമ നിവേദനം നല്കി
വടക്കാഞ്ചേരി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ സംസ്ഥാനത്താകെ വെടിക്കെട്ടുകള്‍ നിരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് ഫയര്‍ വര്‍ക്സ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് (ഫിമ)സംസ്ഥാന കമ്മറ്റി കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് നിവേദനം നല്കി. പുറ്റിങ്ങലില്‍ വളരെ അശാസ്ത്രീയമായാണ് വെടിക്കെട്ട് നടത്തിയത്. അതുകൊണ്ടാണ് ദുരന്തം സംഭവിച്ചത്.
ഏതാനും വെടിക്കെട്ട് കരാറുകാരുടെ ഉത്തരവാദിത്വമില്ലായ്മ മൂലം കേരളം മുഴുവന്‍ വെടിക്കെട്ട് നിരോധിക്കാനുള്ള തീരുമാനം ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നിലപാടാണെന്നും ഫിമ ഭാരവാഹികള്‍ പറയ
ഞ്ഞു.തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഉത്സവ വെടിക്കെട്ട് നടത്തുന്ന 45ഓളം കലാകാരന്മാര് ഉള്‍പ്പെടുന്ന സംഘടനയാണ് ഫിമ. ചിങ്ങം പിറന്നാല്‍ കേരളത്തില്‍ ഉത്സവ സീസണും ആരംഭിക്കും.
അതിന് മുമ്പ് നിയമ തടസങ്ങള്‍ നീക്കണമെന്നും സംഘടന ആവശ്യമുന്നയിച്ചു. ഫിമ പ്രസിഡന്റ് ടി.പി ക്രിസ്റ്റഫര്‍, നാരായണന് കുട്ടി, പി.വി സുന്ദരാക്ഷന്‍, കുണ്ടന്നൂര്‍ സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിവേദനം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."