HOME
DETAILS

കൊട്ടാരക്കര ചന്തയില്‍ മിന്നല്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

  
backup
November 24, 2018 | 5:56 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf

കൊട്ടാരക്കര: ചന്തയില്‍ ഇന്നലെ രാവിലെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഇറച്ചിക്കടകളിലും മത്സ്യചന്തയിലും ക്രമക്കേടുകള്‍ കണ്ടെത്തി. മിക്ക കടകളിലെയും അളവ് തൂക്ക ഉപകരണങ്ങള്‍ കൃത്യത ഉള്ളവ ആയിരുന്നില്ല.
ഉദ്യോഗസ്ഥരെ കണ്ട് ഒളിപ്പിക്കുവാന്‍ ശ്രമിച്ച ത്രാസുകള്‍ കൈയോടെ പിടികൂടി. പതിനഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് തഹസില്‍ദാര്‍ ബി അനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താലൂക്കാഫീസില്‍ നടന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ പരിശോധന കര്‍ശനമാക്കുവാന്‍ ആര്‍.ഡി.ഒ. ബി. ശശികുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
തഹസില്‍ദാര്‍ ബി. അനില്‍കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എം.എസ്. സന്തോഷ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ ജാക്‌സന്‍ കുഞ്ഞച്ചന്‍, മധു, പത്തനാപുരം ലീഗല്‍ മെട്രോളിജി ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍, കൊല്ലം അസിസ്റ്റന്റ് കന്‍ട്രോളര്‍ പി. ശശി, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. സുരേഷ്‌കുമാര്‍, സുദര്‍ശനന്‍, സന്തോഷ്‌കുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം

Kerala
  •  2 days ago
No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  2 days ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  2 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  2 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  2 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  2 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  2 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  2 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago