HOME
DETAILS

രാമന്റെ ഊര്‍ജം

  
backup
November 07 2019 | 04:11 AM

raman-effect

 


ഊര്‍ജതന്ത്രത്തില്‍ ആദ്യമായി നൊബേല്‍ സമ്മാനം നേടിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനും ഇരുപതാം നൂറ്റാണ്ടണ്ടിലെ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരില്‍ പ്രമുഖനുമാണ് ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്ന സി.വി.രാമന്‍. രാമന്‍ പ്രഭാവം (ഞമാമി ഋളളലര)േ എന്ന കണ്ടെണ്ടത്തലിന് ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ സമ്മാനത്തിനര്‍ഹനായ അദ്ദേഹം ഫിസിക്‌സില്‍ ആദ്യമായി നൊബേല്‍ സമ്മാനം നേടുന്ന ഏഷ്യക്കാരനെന്ന ബഹുമതിക്കും അര്‍ഹനായി.
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമന്‍ പ്രഭാവം. കടലിനു നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെണ്ടത്താന്‍ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28-ന് ഇത് പ്രസിദ്ധീകരിച്ചു. 1930-ല്‍ ഭൗതികശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. ഒരു മനുഷ്യായുസില്‍ സാധ്യമായതിനപ്പുറമുള്ള നേട്ടങ്ങളുടെ നീണ്ടണ്ട പട്ടിക തന്നെ രാമന്റെ ഗവേഷണ ഫലങ്ങളായി ഇന്ന് നമ്മുടെ മുന്നിലുണ്ടണ്ട്.
1888 നവംബര്‍ 7-ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളിയില്‍ തിരുവണൈകാവല്‍ എന്ന കൊച്ചു ഗ്രാത്തില്‍ ആര്‍ ചന്ദ്രശേഖര അയ്യരുടെയും പാര്‍വതി അമ്മാളിന്റെയും എട്ടു മക്കളില്‍ രണ്ടണ്ടാമനായാണ് ചന്ദ്രശേഖര്‍ വെങ്കിട്ടരാമനെന്ന സി.വി. രാമന്റെ ജനനം.
അച്ഛന്‍ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. വിശാഖപട്ടണത്തേക്ക് കുടുംബം താമസം മാറ്റിയതിനെ തുടര്‍ന്ന് വാള്‍ട്ടയറിലെ ഹിന്ദു കോളജിനോടനുബന്ധിച്ച ഹൈസ്‌കൂളിലായിരുന്നു രാമന്റ സ്‌കൂള്‍ വിദ്യാഭ്യാസം. 11-ാം വയസില്‍ തന്നെ മെട്രിക്കുലേഷന്‍ പഠനം പൂര്‍ത്തിയാക്കി.
വാള്‍ട്ടയറിലെ കോളജില്‍ രണ്ടണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം പ്രസിഡന്‍സി കോളജില്‍ ചേര്‍ന്ന് ഭൗതികശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബി.എ. കരസ്ഥമാക്കി. 15 വയസ് മാത്രമായിരുന്നു അന്ന് രാമന്റെ പ്രായം. തുടര്‍ പഠനത്തിനായി ഇംഗ്ല
ണ്ടണ്ടിലേക്കു പോകാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച രാമന് മോശമായ ആരോഗ്യസ്ഥിതി കാരണം അതിനു കഴിഞ്ഞില്ല.
പ്രസിഡന്‍സിയില്‍ തന്നെ തുടര്‍ന്നു പഠിക്കുകയും 1907-ല്‍ സര്‍വകലാശാലയിലെ ഒന്നാമനായി മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു. കോളജ് പഠനകാലത്തു തന്നെ ശാസ്ത്രഗവേഷണ മേഖലയിലേക്ക് പദമൂന്നിയ രാമന്‍ പ്രകാശത്തെക്കുറിച്ചായിരുന്നു പഠനം നടത്തിയത്.
ഒരു ഗ്ലാസ് പ്രിസത്തിലൂടെ പ്രകാശ രശ്മി കടന്നു പോകുമ്പോഴുണ്ടണ്ടാകുന്ന പ്രതിഭാസത്തെക്കുറിച്ചുളള ശ്രദ്ധേയമായ ഒരു നിരീക്ഷണം പ്രബന്ധരൂപത്തില്‍ തന്റെ അധ്യാപകന് രാമന്‍ സമര്‍പ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും അധ്യാപകന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടണ്ടായില്ല. ഒടുവില്‍ അത് തിരികെ വാങ്ങി ഇംഗ്ലണ്ടണ്ടിലെ ഒരു ശാസ്ത്ര മാസികയ്ക്ക് അയച്ചു കൊടുത്തു. അവര്‍ അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് നേച്ചര്‍, ഫിലോസഫിക്കല്‍ മാഗസിന്‍ എന്നിവയില്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.
ലോകനിലവാരത്തിലുള്ള പഠനഗവേഷണങ്ങളിലേക്ക് രാമന്‍ തിരിയുന്നതിന് ഇത് ഇടയാക്കി. ഇതിനോടകം എഫ്.സി.എസ്. (എശിമിരശമഹ ഇശ്ശഹ ടലൃ്ശരല) പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി രാമന്‍ 1907 ജൂണില്‍ ഡെപ്യൂട്ടി അക്കൗണ്ടണ്ടന്റ് ജനറലായി കൊല്‍ക്കത്തയില്‍ ജോലിയില്‍ പ്രവേശിച്ചു. ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഉയര്‍ന്ന ജോലിയായിരുന്നിട്ടും തന്റെ മേഖല ഇതല്ലെന്നും ശാസ്ത്രഗവേഷണത്തിന്റേതാണെന്നും തിരിച്ചറിഞ്ഞ രാമന്‍ കൊല്‍ക്കത്തിയിലെ കിറശമി അീൈരശമശേീി ളീൃ വേല ഈഹശേ്മശേീി ീള ടരശലിരല മായി ബന്ധപ്പെട്ട് ഗവേഷണവും ആരംഭിച്ചു.
സംഗീതോപകരണങ്ങളായ വയലിന്‍, ഡ്രം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുളള പഠനങ്ങളായിരുന്നു അക്കാലത്ത് നടത്തിയിരുന്നത്. ജോലി ആവശ്യാര്‍ഥം നാഗ്പൂരിലേക്കും റംഗൂണിലേക്കും കുറച്ചുകാലത്തേക്കു മാറിയെങ്കിലും 1911-ല്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തി.
പ്രകാശം, ശബ്ദം തുടങ്ങിയ മേഖലകളെ സംബന്ധിച്ച് 30-ലേറെ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. തല്‍ഫലമായി 1912-ല്‍ കഴ്‌സണ്‍ റിസര്‍ച്ച് പ്രൈസും 1913-ല്‍ വുഡ് വേണ്‍ റിസര്‍ച്ച് മെഡലും അദ്ദേഹത്തിന് ലഭിച്ചു.
11917-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ഭൗതിക ശാസ്ത്രം പ്രൊഫസറായി നിയമിതനായി. സര്‍ക്കാര്‍ ജോലി രാജിവച്ചു. പ്രൊഫസറായതോടുകൂടി ഗവേഷണത്തിന് കൂടുതല്‍ സമയം ലഭിച്ചു. തുടര്‍ന്ന് 15 വര്‍ഷം ഗവേഷണങ്ങള്‍ക്കായും ശാസ്ത്രാധ്യാപകനായും സമയം നീക്കിവയ്ക്കുകയായിരുന്നു അദ്ദേഹം.


കടല്‍ എന്ന
ആവേശം


ശബ്ദശാസ്ത്രത്തില്‍നിന്നു പ്രകാശത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് രാമന്‍ തന്റെ ഗവേഷണം മാറ്റിയിരുന്ന കാലമായിരുന്നു അത്. 1921-ലെ ആ യാത്ര സി.വി രാമന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഓക്‌സ്‌ഫെഡില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഭൗതിക വിഭാഗം കോണ്‍ഗ്രസില്‍ രാമന്‍ ഉജ്വലമായ പ്രസംഗം നടത്തി. രാമനെക്കുറിച്ച് മതിപ്പു തോന്നിയ പ്രഗത്ഭരായ ചില ഭൗതികശാസ്ത്രജ്ഞന്മാര്‍ അദ്ദേഹവുമായി സൗഹൃദത്തിലായി. ഇലക്‌ട്രോണ്‍ കണ്ടെണ്ടത്തിയ ജെ.ജെ. തോംസണ്‍, ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെണ്ടത്തിയ റൂഥര്‍ ഫോര്‍ഡ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. അങ്ങോട്ടും തിരിച്ചുമുളള യാത്ര കപ്പലിലായിരുന്നു. രാമന്‍ അധികസമയവും കപ്പലിന്റെ മുകള്‍ത്തട്ടിലായിരുന്നു. അവിടെ ഇരുന്നും നടന്നും കടല്‍ കണ്ടണ്ടു. അല്ല; കടല്‍ എന്ന അത്ഭുതം കണ്ട് ആവേശഭരിതനായി . മെഡിറ്ററേനിയന്‍ കടലിന്റെ ഗാംഭീര്യമുളള നീലനിറം അദ്ദേഹം ആസ്വദിച്ചു. മുകളില്‍ ആകാശത്തിനു നീലനിറം. താഴെ കടലിനും അതേ നീലിമ. രണ്ടണ്ടും കൂടി ഒരു മാസ്മര ലോകം സൃഷ്ടിച്ചിരിക്കുന്നു.


കടലിന്റെ നീലിമയുടെ
രഹസ്യമെന്താണ്?

കടലിന്റെ നീലനിറത്തിനു കാരണം ആകാശത്തിന്റെ നീല നിറമാണെന്ന് റയ്‌ലി പ്രഭു വിശദീകരിച്ചിരുന്നു. ആകാശത്തിന്റെ നീലനിറത്തിനു കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ പ്രകാശത്തെ പ്രകീര്‍ണനം ചെയ്യുന്നതാണെന്ന് കണ്ടെണ്ടത്തിയ ശാസ്ത്രജ്ഞനാണ് റയ്‌ലി. കടല്‍ത്തിരകള്‍ ഉരുണ്ടണ്ടു മറിയുമ്പോഴും പറയത്തക്ക വെളിച്ചമില്ലാത്തപ്പോഴും കടലില്‍ നീലിമ കാണുന്നു. അപ്പോള്‍ റയ്‌ലിയുടെ വാദം എങ്ങനെ ശരിയാകും? രാമന്‍ നിരന്തരമായ അന്വേഷണത്തിലും പരീക്ഷണത്തിലും മുഴുകി.
1928 ഫെബ്രുവരി 27. കൊല്‍ക്കത്തയിലെ പരീക്ഷണശാലയില്‍ ചരിത്രപ്രധാനമായ നിരീക്ഷണ സംവിധാനം തയാറായിരുന്നു. നേരം ഇരുട്ടിയതിനാല്‍ പരീക്ഷണം പിറ്റേ ദിവസത്തേക്ക് മാറ്റിവച്ചു. 28-ന് രാമന്‍ വന്നു നോക്കി. നിരീക്ഷിച്ചു കണ്ടണ്ടുപിടിച്ചു. പരിശുദ്ധമായ ഗ്ലിസറിന്‍ ദ്രാവകം. വികിരണം സംഭവിച്ച പ്രകാശ രശ്മികള്‍ ആ ദ്രാവകത്തിലൂടെ കടന്നുപോയി. പ്രതീക്ഷിച്ചത് നീലിമയാണ്. രാമന്‍ നോക്കിയപ്പോള്‍ പച്ചപ്പു കണ്ടണ്ടു. നീലനിറത്തിനു പകരം കണ്ടണ്ട പച്ചനിറത്തെ പഠിച്ച് അതിന്റെ അര്‍ഥവും പ്രാധാന്യവും രാമന്‍ വിവരിച്ചു. ശാസ്ത്രലോകത്തെ അനശ്വരമാക്കിയ രാമന്‍ പ്രഭാവം കണ്ടണ്ടുപിടിച്ചു.

രാമന്‍ പ്രഭാവം


ഏകവര്‍ണമായ പ്രകാശരശ്മി സുതാര്യമായ ദ്രവമാധ്യമത്തില്‍ കൂടി പ്രകീര്‍ണനം മുഖേന പുറത്തു വരുമ്പോള്‍ വ്യത്യസ്ത വര്‍ണങ്ങളായി മാറുമെന്ന അത്ഭുത പ്രതിഭാസമാണ് രാമന്‍ പ്രഭാവം. രാമന്റെ വിദ്യാര്‍ഥിയായിരുന്ന കെ.എസ് കൃഷ്ണനും പരീക്ഷണങ്ങളില്‍ പങ്കാളിയായിരുന്നു. 1924-ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ രാമന് 36 വയസ് മാത്രമെ പ്രായമുണ്ടണ്ടായിരുന്നുള്ളു. അതേ വര്‍ഷം കാനഡയിലേക്കു പുറപ്പെട്ട രാമന്‍ അവിടെ വച്ച് പ്രസിദ്ധ ശാസ്ത്രജ്ഞനായ ടൊറെന്റോയുമായി പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നോര്‍മന്‍ ബ്രിഡ്ജ് പരീക്ഷണശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി നാലുമാസം ജോലി നോക്കി. അമേരിക്കയില്‍വച്ച് പല ശാസ്ത്രജ്ഞരെയും സന്ദര്‍ശിക്കാന്‍ രാമന് അവസരം ലഭിച്ചു. 1925-ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ആ വര്‍ഷം ഓഗസ്റ്റില്‍ റഷ്യയിലെ സയന്‍സ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയി. 1929-ല്‍ ബ്രിട്ടണില്‍നിന്നു സര്‍ പദവി ലഭിച്ച രാമന്‍ 1933-ല്‍ ബാംഗ്ലൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായി.
1954-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. 1970 നവംബര്‍ 21ന് ആ ശാസ്ത്രപ്രതിഭ അന്തരിച്ചു. അദ്ദേഹത്തോടുളള ബഹുമാന സൂചകമായി രാമന്‍ പ്രഭാവം കണ്ടെണ്ടത്തിയ ദിനമായ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി നാം ആചരിച്ചുവരുന്നു.


കൂട്ടത്തില്‍പെടാത്തവ തെരഞ്ഞെടുക്കുക


1. മ) 49, യ) 63, ര) 77, റ) 34
ഉത്തരം: റ) 34 (49, 63, 77 എന്നിവ 7 ന്റെ ഗുണിതങ്ങള്‍ ആണെങ്കില്‍ 34 അതില്‍പെടുന്നില്ല)
2. മ) തക്കാളി, യ) കാരറ്റ് ര) വഴുതന, റ) മധുരക്കിഴങ്ങ്
ഉത്തരം: ര) വഴുതന (ബാക്കിയുള്ളവയെല്ലാം പച്ചയായി കഴിക്കാവുന്നവയാണ്)
3. മ) ഹൈഡ്രോമീറ്റര്‍ യ) ബാരോമീറ്റര്‍, ര) ഡയമീറ്റര്‍, റ) ലാക്‌ടോമീറ്റര്‍ (ചങങട ങഅഠ2014)
ഉത്തരം: ര) ഡയമീറ്റര്‍ (ഡയമീറ്റര്‍ എന്നത് ഒരു വൃത്തത്തിന്റെ വ്യാസം ആണ്. ബാക്കി മൂന്നും ചില ശാസ്ത്രീയ ഉപകരണങ്ങളാണ്)
4. മ) ണവലൃല, യ) ചലമൃ, ര) ആലശെറല, റ) അയീ്‌ല
ഉത്തരം: മ) ണവലൃല (ബാക്കിയുള്ളവയെല്ലാം ണവലൃല എവിടെ? എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഉപയോഗിക്കുന്നവയാണ്)
5. മ) ഞഋഅജ, യ) ഠഋഅഞ, ര) ഠഛഞഋ, റ) ജഋഅഞ
ഉത്തരം: ര) ഠഛഞഋ (മറ്റെല്ലാ ഗ്രൂപ്പുകളിലും ഋ, അ, ഞ എന്നീ അക്ഷരങ്ങള്‍ ഉണ്ട@്)
6. മ) കണ്ണ്, യ) ചെവി, ര) ഹൃദയം, റ) ശ്വാസകോശം
ഉത്തരം: ര) ഹൃദയം (ഹൃദയം ഒഴികെയുള്ള മറ്റു അവയവങ്ങള്‍ ശരീരത്തില്‍ ജോഡികളായി സ്ഥിതി ചെയ്യുന്നു)
7. മ) അഫ്ഗാനിസ്ഥാന്‍ - കാബൂള്‍, യ) ചൈന - മംഗോളിയ, ര) ജപ്പാന്‍ - ടോക്കിയോ, റ) ബംഗ്ലാദേശ് - ധാക്ക
ഉത്തരം: യ) ചൈന - മംഗോളിയ (മറ്റെല്ലാ ജോഡികളിലും രണ്ടണ്ടാമത്തേത് ആദ്യത്തേതിന്റെ തലസ്ഥാനമാണ്)
8. മ) പിണറായി വിജയന്‍, യ) കെ. കരുണാകരന്‍,
ര) രമേശ് ചെന്നിത്തല, റ) സി. എച്ച് മുഹമ്മദ് കോയ
ഉത്തരം: ര) രമേശ് ചെന്നിത്തല (ബാക്കി മൂന്ന് പേരും കേരളത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുള്ളവരാണ്)
9. മ) ചജഞ, യ) ങഗഘ, ര) ഇആഉ, റ) ഞഝജ
ഉത്തരം: മ) ചജഞ (മറ്റെല്ലാ ഗ്രൂപ്പുകളിലും ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്ന് തുടര്‍ച്ചയായ അക്ഷരങ്ങള്‍ ആണുള്ളത്)
10. മ) ആണി, യ) സ്‌ക്രൂ, ര) പിന്‍, റ) ചുറ്റിക
ഉത്തരം: റ) ചുറ്റിക (ബാക്കിയുള്ളവക്കെല്ലാം കൂര്‍ത്ത അഗ്രഭാഗങ്ങളു@ണ്ട്)
11. മ) ബൈബിള്‍, യ) രാമായണം, ര) മഹാഭാരതം,
റ) പഞ്ചതന്ത്രം
ഉത്തരം: റ) പഞ്ചതന്ത്രം (മറ്റുള്ളവ മൂന്നും മതഗ്രന്ഥങ്ങളാണ്)
12. മ) 16, യ) 25, ര) 36, റ) 47
ഉത്തരം: 47 (ബാക്കി മൂന്നും യഥാക്രമം 4, 5, 6 എന്നിവയുടെ വര്‍ഗങ്ങളാണ്)
13. മ) ഇ4, യ) ഋ5, ര) ഖ10, റ) ങ13
ഉത്തരം: മ) ഇ4 (ഇംഗ്ലീഷ് അക്ഷരമാലയിലെ ചില അക്ഷരങ്ങളും അവയുടെ ക്രമനമ്പറുമാണ് നല്‍കിയിട്ടുള്ളത്. സി അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ്)
14. മ) കാവേരി, യ) നര്‍മദ, ര) മഹാനദി, റ) കൃഷ്ണ
ഉത്തരം: നര്‍മദ (ബാക്കി മൂന്ന് നദികളും ബംഗാള്‍
ഉള്‍ക്കടലിലേക്ക് ഒഴുകുന്നവയാണ്)
15. മ) ഢണഥ, യ) ഝഞഠ, ര) ഘങഛ, റ) ഖഗഘ
ഉത്തരം: റ) ഖഗഘ (മറ്റു ഗ്രൂപ്പുകളില്‍ ആദ്യ ര@് അക്ഷരങ്ങള്‍ തുടര്‍ച്ചയായി ഉള്ളതും മൂന്നാമത്തെ അക്ഷരം, ഇടയില്‍ ഒരു അക്ഷരം വിട്ടിട്ടുള്ളതുമാണ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago