ലിവര്‍പൂളിന് ജയം ബാഴ്‌സക്കും ചെല്‍സിക്കും സമനില
ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ജങ്കിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. 14-ാം മിനുട്ടില്‍ വ്യന്‍ഡുലത്തിന്റെ ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. എന്നാല്‍, 40-ാം മിനുട്ടില്‍ ബ്വാന സാമന്തയിലുടെ ജങ്ക് ഗോള്‍ മടക്കി സമനില പാലിച്ചു. ഇതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു. 53-ാം മിനുട്ടില്‍ ചേമ്പര്‍ലിന്റെ ഗോളിലാണ് ലിവര്‍പൂള്‍ വിജയം ഉറപ്പാക്കിയത്.
ഗ്രൂപ്പ് എഫില്‍ സ്‌ലാവിയ പ്രാഹയും ബാഴ്‌സലോണയും തമ്മിലുള്ള മത്സരം ഗോള്‍ രഹിതമായി അവസാനിച്ചു. ചെല്‍സിയും അയാക്‌സും തമ്മിലുള്ള തീ പാറിയ മത്സരത്തില്‍ ഇരു ടീമുകളും നാല് വീതം ഗോളുകള്‍ നേടി സമനില പാലിച്ചു. 2-ാം മിനുട്ടില്‍ ടോമി അബ്രഹാമിന്റെ സെല്‍ഫ് ഗോളിലൂടെ അയാക്‌സ് മുന്നിലെത്തി. എന്നാല്‍, ഇതിന് കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. നാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജീഞ്ഞോ സമനില പിടിച്ച് വാങ്ങി. 20-ാം മിനുട്ടില്‍ ക്വിന്‍സി പ്രോമസ് അയാക്‌സിന് വേണ്ടി ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചു.
35-ാം മിനുട്ടില്‍ വീണ്ടും സെല്‍ഫ് ഗോള്‍ വീണതോടെ അയാക്‌സ് ലീഡ് വര്‍ധിപ്പിച്ചു. 55-ാം മിനുട്ടില്‍ ഡോണി ബീക്കിലൂടെ നാലാം ഗോളും നേടി ഗോള്‍ നില 4-1 എന്ന നിലയിലാക്കി. 63-ാം മിനുട്ടില്‍ സീസറിലൂടെ ഗോള്‍ മടക്കി ചെല്‍സി അയാക്‌സിന്റെ ലീഡ് കുറച്ചു. സ്‌കോര്‍ 2-4. 68, 69 മിനുട്ടുകളില്‍ അയാക്‌സ് താരങ്ങളായ ബ്ലിന്റ്, വാള്‍ട്ട്‌മെന്‍ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 71-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജീഞ്ഞോ വീണ്ടും ടീമിനെ സമനിലക്കൊപ്പമെത്തിച്ചു.
74-ാം മിനുട്ടില്‍ ജെയിംസിന്റെ ഗോളിലൂടെ ചെല്‍സി സമനില പിടിച്ച് വാങ്ങുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ലെപ്‌സിഗ് എതിരില്ലാത്ത രണ്ട് ഗോളിന് സെനിത്തിനെ പരാജയപ്പെടുത്തി. നാപോളി റെഡ്ബുള്‍ മത്സരം 1-1ന് സമനിയില്‍ അവസാനിച്ചു. 3-1 എന്ന സ്‌കോറിന് ലിയോണ്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി. 4-1 ന് വലന്‍സിയ ലില്ലെയെ പരാജയപ്പെടുത്തി. 3-2 എന്ന സ്‌കോറിന് ജര്‍മന്‍ ശക്തികളായ ബെറൂസിയ ഡോര്‍ട്മുണ്ട് ഇന്റര്‍മിലാനെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."