രാമക്ഷേത്രം പണിയുന്നില്ലെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ തുടരരുത്- ഉദ്ദവ് താക്കറെ
ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയില്ലെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് താഴെയിറങ്ങണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ബി.ജെ.പി അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും രാമക്ഷേത്രം പണിയും. ജനങ്ങളുടെ വികാരത്തെ വെച്ച് കളിക്കുന്നത് ബി.ജെ.പി നിര്‍ത്തണം. ബി.ജെ.പി ശക്തരാണ്. അവര്‍ക്ക് രാമക്ഷേത്രം നിര്‍മാണം നടത്താന്‍ സാധിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
എന്റെ അയോധ്യ സന്ദര്‍ശനത്തില്‍ രഹസ്യ അജണ്ടകളൊന്നും ഇല്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായാണ് ഇവിടെ എത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാമ മന്ത്രം ജപിക്കും. പിന്നീട് ഇതിനെക്കുറിച്ചൊന്നും പറയാതെ നിശബ്ദത പാലിക്കും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.
രാമനിലും രാമക്ഷേത്ര നിര്‍മാണത്തിലും വിശ്വസിക്കുന്നുണ്ടെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം യാഥാര്ഥ്യമാവുന്നില്ലെന്നതാണ് പ്രശ്നമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."