വാട്‌സ്ആപ്പ് ചോര്‍ത്തല്‍ ആശങ്കയുണ്ടാക്കുന്നത്; കേന്ദ്രത്തിന് കത്തയച്ച് ആക്ടിവിസ്റ്റുകള്‍
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ചോര്‍ത്തിയ സംഭവത്തില്‍ മറുപടി തേടി കേന്ദ്രത്തിന് കത്തയച്ച് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും. ഇസ്‌റാഈലിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുള്ള വാട്‌സ്ആപ്പ് ചോര്‍ത്തലിന് ഇരയായ 19 ഓളം പേരാണ് ആശങ്ക അറിയിച്ച് കത്തയച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് വരെയാണ് ഇവരുടെ വാടസ്ആപ്പുകള്‍ ചോര്‍ത്തിയത്.
അജ്ഞാതരായ സംഘത്തിന്റെ നിരീക്ഷണത്തിന് കീഴിലാണ് തങ്ങളുള്ളതെന്ന വിവരമാണ് തങ്ങള്‍ക്കുള്ളതെന്നും സുഹൃത്തുക്കളുടെ വിവരങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, വ്യക്തി സംഭാഷണങ്ങള്‍ എന്നിവ ചോര്‍ത്തിയത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്നും കത്തില്‍ പറയുന്നു.
സ്വകാര്യതയെന്നുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് ഇവിടെയുണ്ടായിരിക്കുന്നത്. തങ്ങളുടെ വിഷയത്തില്‍ മാത്രമല്ല, കുടുംബ, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവ സുരക്ഷിതത്വം കൂടിയാണ് അവതാളത്തിലാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാപകമായ നിരീക്ഷണം സമൂഹത്തില്‍ വന്‍ ആഘാതമാണുണ്ടാക്കുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ സ്വതന്ത്രമായ ആശയ, ആവിഷ്‌കാര പാരമ്പര്യത്തിനെതിരേയുള്ള നീക്കമാണിത്.
നമ്മുടെ ആശയ വിനിമയ സംവിധാനങ്ങളിലേക്ക് അന്താരാഷ്ട്രതലത്തിലുള്ള സ്വകാര്യ കമ്പനികള്‍ നുഴഞ്ഞുകയറയിയെന്നുള്ളതാണ് വസ്തുത. ഇന്ത്യന്‍പൗരന്മാരുടെ വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുകയെന്നുള്ളത് നമ്മുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും കത്തില്‍ പറയുന്നു.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും സൈബര്‍ സുരക്ഷയ്ക്കായി നമ്മുടെ നികുതി പണത്തില്‍ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നതെന്നും സുരക്ഷയ്ക്കായി വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും കത്തില്‍ പറയുന്നുണ്ട്. 121 പേരുടെ വാട്‌സ്ആപ്പുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് വാട്‌സ്ആപ്പ് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിരുന്നു. എന്നാല്‍, വിവരങ്ങള്‍ ചോര്‍ത്താനായി ആരാണ് ആവശ്യപ്പെട്ടതെന്നതിന് മറുപടി നല്‍കാന്‍ ഇസ്‌റാഈല്‍ കമ്പനിയായ എന്‍.എസ്.ഒ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."