ചെല്‍സിക്ക് തോല്‍വി; ബാഴ്‌സക്ക് സമനില
പാരിസ്: ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് മുന്നേറ്റവും തിരിച്ചടിയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും തോല്‍വി നേരിട്ടപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്കും ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനും സമനില കൊണ്ടണ്ട് തൃപ്തിപ്പെടേണ്ടണ്ടിവന്നു. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ്, ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോര്‍ട്മുണ്ടണ്ട്, ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി എന്നീ ടീമുകള്‍ വിജയത്തോടെ മുന്നേറ്റം തുടരുന്നു.
പ്രീമിയര്‍ ലീഗ്
നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും കുതിപ്പ് തുടരുകയാണ്. 13-ാം റൗണ്ട് മത്സരത്തില്‍ സിറ്റി 4-0ന് വെസ്റ്റ്ഹാമിനെയും ലിവര്‍പൂള്‍ 3-0ന് വാട്‌ഫോര്‍ഡിനെയും പരാജയപ്പെടുത്തി. ലിറോ സാനെയുടെ ഇരട്ട ഗോളാണ് എവേ മത്സരത്തില്‍ വെസ്റ്റ്ഹാമിനെതിരേ സിറ്റിക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. ഡേവിഡ് സില്‍വ, റഹീം സ്റ്റെര്‍ലിങ് എന്നിവര്‍ ഓരോ തവണ വലകുലുക്കിയതിനു ശേഷമാണ് സാനെ ഇരട്ട ഗോളുമായി മിന്നിയത്. വിജയത്തോടെ ലീഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനും സിറ്റിക്കായി. സൂപ്പര്‍താരം മുഹമ്മദ് സലാഹ്, ട്രെന്റ് അലെക്‌സാണ്ടര്‍ അര്‍നോള്‍ഡ്, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഗോളുകളാണ് വാട്‌ഫോര്‍ഡിനെതിരേ ലിവര്‍പൂളിന് അനായാസ ജയം സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ക്രിസ്റ്റല്‍ പാലസ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. അതേസമയം, ലീഗിലെ ക്ലാസിക്ക് പോരില്‍ ടോട്ടനം 3-1 ന് ചെല്‍സിയെ തകര്‍ത്തു.
എവര്‍ട്ടന്‍ 1-0ന് കാര്‍ഡിഫ് സിറ്റിയെയും ഫുള്‍ഹാം 3-2ന് സതാംപ്ട്ടനെയും തോല്‍പ്പിച്ചപ്പോള്‍ ലെസ്റ്റര്‍ സിറ്റി-ബ്രൈറ്റണ്‍ മത്സരം 1-1ന് പിരിഞ്ഞു.
ലാലിഗ
ലാലിഗയില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സമനില കൊണ്ടണ്ട് രക്ഷപ്പെട്ടു. അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിലാണ് ബാഴ്‌സക്ക് 1-1 ന്റെ സമനില വഴങ്ങേണ്ടി വന്നത്.
77-ാം മിനുട്ടില്‍ ഡിയഗോ കോസ്റ്റയുടെ ഗോളില്‍ വിജയത്തിന് അടുത്തെത്തിയ അത്‌ലറ്റികോയെ 90-ാം മിനുട്ടില്‍ ഒസ്മാന്‍ ഡെംബാലെയുടെ ഗോളില്‍ ബാഴ്‌സ സമനിലയില്‍ തളയ്ക്കുകയായിരുന്നു. 13 മത്സരങ്ങളില്‍നിന്ന് 25 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ തലപ്പത്ത്.
സീരി എ
ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് കുതിപ്പ് തുടരുകയാണ്. ഹോംഗ്രൗണ്ടണ്ടില്‍ അവര്‍ 2-0ന് സ്പാലിനെയാണ് തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മാരിയോ മാന്‍സൂകിച്ച് എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. യുവന്റസിനായി ക്രിസ്റ്റ്യാനോ 10 ഗോളുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ലീഗിലെ മറ്റു മത്സരങ്ങളില്‍ ഇന്റര്‍മിലാന്‍ 3-0ന് ഫിയൊറെന്റീനയെയും ഉഡിനെസ് 1-0ന് റോമയെയും പരാജയപ്പെടുത്തി. 13 മത്സരങ്ങളില്‍നിന്ന് അപരാജിത കുതിപ്പ് തുടരുന്ന യുവന്റസ് 37 പോയിന്റുമായി ലീഗില്‍ മുന്നേറുകയാണ്.
ഫ്രഞ്ച് ലീഗ്
ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പി.എസ്.ജി യുടെ വിജയക്കുതിപ്പിന് ടൊലോസയ്ക്കും തടയിടാനായില്ല. എഡിന്‍സന്‍ കവാനിയുടെ ഏക ഗോളിലായിരുന്നു പി.എസ്.ജിയുടെ വിജയം. 13 മത്സരങ്ങളില്‍നിന്ന് 39 പോയിന്റുമായാണ് പി.എസ്.ജി കിരീടത്തിലേക്ക് കുതിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ റഡാമെല്‍ ഫല്‍കാവോയുടെ ഗോളില്‍ മൊണാക്കോ 1-0ന് കീനിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."