വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കില്ലെന്ന് സിരിസേന
കൊളംബോ: റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി പുനരവരോധിക്കില്ലെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന.
പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയം പാസായതിനു പുറമേ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് കമ്മിറ്റിയില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള മുന്നണി നിയന്ത്രണം സ്വന്തമാക്കിയിരുന്നു. ഇതോടെ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ പ്രധാനമന്ത്രി സ്ഥാനത്തു നിര്‍ത്താനുള്ള സിരിസേനയുടെ എല്ലാ നീക്കവും പരാജയപ്പെട്ടിരിക്കുകയാണ്.
വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള യു.എന്‍.പിക്കാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമെങ്കിലും അവരോടു വിക്രമസിംഗെയെ തനിക്കു മുന്‍പില്‍ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സിരിസേന വിദേശ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിക്രമസിംഗെ അഴിമതി കലര്‍ന്ന വ്യക്തിയാണ്. അയാളെ പ്രധാനമന്ത്രിയാക്കില്ലെന്നു യു.എന്‍.പി നേതാക്കളെ താന്‍ അറിയിച്ചിട്ടുണ്ട്. അക്കാര്യം എന്റെ ജീവിതകാലത്തു നടപ്പില്ലെന്നും സിരിസേന പറഞ്ഞു.
2015ല്‍ രൂപീകരിച്ച സഖ്യത്തില്‍ രാഷ്ട്രീയപരവും വ്യക്തിപരവുമായ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്നു സിരിസേന വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കുകയായിരുന്നു. തുടര്‍ന്നു മഹിന്ദ രാജപക്‌സെയെ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. എന്നാല്‍, പാര്‍ലമെന്റില്‍ രാജപക്‌സെയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാസായതോടെ സിരിസേനയുടെ മുന്നിലുള്ള വഴികള്‍ അടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."