ധീരപുത്ര പുരസ്കാരം സമ്മാനിച്ചു
മാഹി: ഓപ്പറേഷന് മേഘദൂതില്‍ പങ്കെടുത്ത് ശാരീരിക വൈകല്യം ഏറ്റുവാങ്ങേണ്ടി വന്ന ലഫ്. കേണല്‍ എം.കെ സുരേന്ദ്രന് 'ധീരപുത്ര' പുരസ്കാരം നല്കി ആദരിച്ചു. പള്ളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഗവ.ഹൈസ്കൂളിലെ 1985-2008 കാലഘട്ടത്തിലെ വിദ്യാര്‍ഥി കൂട്ടായ്മയാണ് അവാര്‍ഡ് നല്‍കിയത്. പൂര്‍വ വിദ്യാര്‍ഥി സംഗമവും പുരസ്കാരവിതരണവും വി. രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവുപുലര്‍ത്തിയ സിന്ധു, സവിത ശ്രീനിവാസ്, ദര്‍ശന എന്നിവരെയും ആദരിച്ചു. സ്കൂളിന് സ്പോര്‍ട്സ് കിറ്റ് വിതരണം നടത്തി. പെണ്‍കൂട്ടായ്മ നടത്തിയ പരിപാടിയില്‍ അഞ്ഞൂറിലേറെ പേര് പങ്കെടുത്തു. സ്മൃതി പത്രിക വി.പി ഷനില പ്രകാശനം ചെയ്തു. കെ.ഇ സുലോചന അധ്യക്ഷയായി. മെറിന് ജോസഫ് മുഖ്യാതിഥിയായി. ലഫ്.കേണല്‍ എം.കെ സുരേന്ദ്രന്, ഉത്തമരാജ് മാഹി, കെ.ബി മമ്മൂട്ടി, കെ. പങ്കജാക്ഷി, ഇ.വി നാരായണന്, എം.പി ശിവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."