ജനകീയ കൂട്ടായ്മയിലൂടെ വട്ടേനാട് ഹൈടക് വിദ്യാലയ പദവിയിലേക്ക്
കൂറ്റനാട്: ചുമട്ടുതൊഴിലാളികള്‍ മുതല്‍ പ്രവാസികള്‍ വരെ പങ്കാളികളായി വട്ടേനാട് ഹൈടക് വിദ്യാലയ പദവിയിലേക്ക്. അഞ്ചു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ 42 ആധുനിക സൗകര്യങ്ങളോട് കൂടിയ മൂന്നു നില ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ അനുവദിച്ചിട്ടുള്ളത്. കിഫ്ബിയില്‍ നിന്നാണ് ഇതിനാവശ്യമായ പൈസ കണ്ടെത്തിയിട്ടുള്ളത്. എം.എല്‍.എഫണ്ടില്‍ നിന്ന് ഒരു കോടി ഈ കൊല്ലവും ഒരു കോടി അടുത്ത സാമ്പത്തിക വര്‍ഷവും അനുവദിക്കും.
ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എപദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇത് കൊണ്ട് പുതിയ ക്ലാസ് മുറികളുടെ നിര്‍മാണം ആരംഭിക്കും. 1:30 എന്ന നിലയില്‍ 68 ക്ലാസ്‌റൂമുകളാണ് ആകെ വേണ്ടത്. ജില്ലാ പഞ്ചായത്ത് ഇതിനു പുറമേ10 ലക്ഷം മെയിന്റനന്‍സ് ഗ്രാന്റായും, രണ്ടു ലക്ഷം രൂപ ജിംനേഷ്യത്തിനും അനുവദിച്ചിട്ടുണ്ട്. ഒരു ലക്ഷം വീതം ടോയ്‌ലറ്റിനും, ഫര്‍ണീച്ചറിനും നീക്കിവച്ചിട്ടുണ്ട്.
എം.പി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എസ്.എസ്.എ പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാ രികള്‍, തുടങ്ങിയവരില്‍നിന്നുംസഹായം പ്രതീക്ഷിച്ച് ആകെ18 കോടിയുടെ വികസന രേഖയാണ് പി.ടി.എയും എസ്.എം.സിയും തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇത് കൂടാതെ എട്ടു മുതല്‍ 12 വരെയുള്ള 45 ക്ലാസ്മുറികള്‍ ആഗസ്റ്റില്‍ ഹൈടക്ക് ആക്കുന്നു. ഒരു ക്ലാസ് മുറിക്ക് മൂന്നു ലക്ഷം രൂപയുടെ കംപ്യൂട്ടര്‍, ഡിജിറ്റല്‍ ബോര്‍ഡ്, പ്രോജക്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അനുവദിച്ചിട്ടുണ്ട്.
ഇങ്ങനെ 1.35 കോടി രൂപ നേരത്തെയുള്ള അഞ്ചു കോടിക്ക് പുറമേ നീക്കിവെച്ചിട്ടുണ്ട്. ഇതിന് 45 ക്ലാസ് മുറികളിലും വിദ്യാഭ്യാസ വകുപ്പ് പറയുന്ന അധിക സൗകര്യങ്ങള്‍ സജ്ജീകരിച്ചു നല്‍കേണ്ടതുണ്ട്. ജനലും വാതിലും അടച്ചുറപ്പാക്കല്‍, ക്ലാസ്മുറി ടൈല്‍ ഇടല്‍, ആകര്‍ഷകമായപെയിന്റിങ്, കംപ്യൂട്ടര്‍ യു.പി.എസ് വെക്കുന്നതിനുള്ള ഷെല്‍ഫ്, ഇലക്ട്രി ഫിക്കേഷന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ആഗസ്റ്റ് 15 നു മുന്‍പ് സജ്ജീകരിക്കേണ്ടത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എംപുഷപജ തന്റെ പിതാവ് സഖാവ് കുഞ്ഞിരാമന്‍ മാസ്റ്ററുടെ പേരില്‍ ഒരു ക്ലാസ് സജ്ജീകരിക്കുന്ന 60000 രൂപ പ്രഖ്യാപിച്ചു. തുട ര്‍ന്ന് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തന്റെയും സഹോദരങ്ങളുടെയും പേരില്‍ ഒരു ക്ലാസ് മുറിയും, പട്ടിത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ ഉണ്ണികൃഷ്ണന്‍ തന്റെ രണ്ടു മക്കളുടെ പേരില്‍ ഒരു ക്ലാസ് മുറി പ്രഖ്യാപിച്ചപ്പോള്‍ അത് സദസിലേക്ക് പടര്‍ന്ന് നാസര്‍, ഫക്കറുദ്ദീന്‍ അങ്ങനെ 25 ക്ലാസ് മുറികള്‍ ആഗസ്റ്റ് 15 നകം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുമെന്ന് അവിടെ വെച്ച് തന്നെ ചുമട്ടുതൊഴിലാളികള്‍ ക്ലബുകള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പ്രവാസികള്‍ ഉള്‍പ്പെടെ ഉറപ്പ് നല്‍കുകയുണ്ടായി. മാത്രമല്ല പൊതു വിദ്യാലയ സംരക്ഷണത്തിനും, മികവിന്റെ വിദ്യാലയ സൃഷ്ടിക്കുന്നതിനും ഞങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. യോഗം വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ അധ്യക്ഷയായി. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രജീഷ, വി.പി ഐദ്രു മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. അബ്ദുല്‍കരിം, പഞ്ചായത്തംഗം കെ. ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എന്‍ മനോഹരന്‍, ടി.കെ വിജയന്‍, എ.കെ ദിവ്യാ, എം.കെ ഉണ്ണികൃഷ്ണന്‍, കൃഷ്ണദാസ്, സിന്ധു, കോയ, ബാലന്‍, മുരളീധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."