റേഷന്‍കാര്‍ഡ് പരിശോധന: നടപടികള്‍ക്കായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങിയ പരിശോധന സ്‌ക്വാഡ് പാടിച്ചിറ, കബനിഗിരി, മരക്കടവ്, എന്നിവിടങ്ങളില്‍ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ തെറ്റായ വിവരം നല്‍കി സമ്പാദിച്ച എ.എ.വൈ, മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തി. കണ്ടെത്തിയ റേഷന്‍ കാര്‍ഡുടമകള്‍ക്കെതിരെ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
അനര്‍ഹമായി എ.എ.വൈ, മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് സംബന്ധിച്ച പരിശോധന ഇനിയുള്ള ദിവസങ്ങളില്‍ തുടരും. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍, പി പ്രശാന്ത്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി.എന്‍ മുരളീധരന്‍, പി.എസ് പ്രവീണ്‍, ഇ.എം സുമേഷ് എന്നിവര്‍ പങ്കെടുത്തു.
അനര്‍ഹമായി എ.എ.വൈ , മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ ഉടന്‍ തന്നെ മുന്‍ഗണനേതര വിഭാഗത്തിലേയ്ക്ക് മാറ്റേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."