കേന്ദ്ര പദ്ധതികളെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടക സംഘം കല്‍പ്പറ്റയിലെത്തി
കല്‍പ്പറ്റ: നഗരസഭയെക്കുറിച്ച് പഠിക്കുന്നതിന് കര്‍ണാടകയില്‍ നിന്നുള്ള അന്‍പതംഗ ഉദ്യോഗസ്ഥ സംഘം കല്‍പ്പറ്റ നഗരസഭ സന്ദര്‍ശിച്ചു. സ്വര്‍ണ ജയന്തി ശഹരി റോസ് ഹാര് യോജന പദ്ധതിയുടെ കമ്യൂനിറ്റി അഫയേഴ്സ് ഓഫിസര്‍മാരും കമ്യൂനിറ്റി ഓര്ഗനൈസര്മാരുമാണ് നഗരസഭ സന്ദര്‍ശിച്ചത്.
കര്‍ണാടകയില്‍ എസ്.ജെ.എസ്.ആര്.വൈ പദ്ധതി ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് സംഘം കല്‍പ്പറ്റയിലെത്തിയത്. ദേശീയ ഉപജീവന മിഷന് പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റയില്‍ രൂപീകരിച്ച അയല്‍കൂട്ട അംഗങ്ങളുമായി സംഘം സംവദിച്ചു.
എന്‍.യു.എല്‍.എം റിസോഴ്സ് ഓര്ഗനൈസേഷന് പ്രതിനിധികള്‍ പദ്ധതി സംഘത്തിന് വിശദീകരിച്ചുകൊടുത്തു. പദ്ധതിയുടെ ഭാഗമായി തുടങ്ങിയ വ്യക്തിസംരംഭങ്ങളും ഗ്രൂപ്പ് സംരംഭങ്ങളും സംഘം സന്ദര്‍ശിച്ചു. സ്വീകരണ പൊതുയോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന് കുട്ടി ഉദ്ഘാടനം ചെയതു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.പി ഹമീദ് അധ്യക്ഷനായി.
നഗരസഭ വൈസ് ചെയര്മാന് പി.പി ആലി മുഖ്യ പ്രഭാഷണം നടത്തി. എ.സി.എം.സി കെ.എ ഹാരിസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബദറുദ്ദീന്‍, കുടംബശ്രീ മെംബര്‍ സെക്രട്ടറി പി.ജി ഷാരിഷ്, കര്‍ണാടക സ്റ്റേറ്റ് കോഡിനേറ്റര്‍ മഞ്ജുനാഥ് സംസാരിച്ചു. എ.യു.എല്‍.എം മാനേജര്‍ മുനീര്‍ സ്വാഗതവും കമ്യൂനിറ്റി ഓര്‍ഗനൈസര്‍ പ്രവീണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."