അടിസ്ഥാനസൗകര്യങ്ങളില്ലാതെ തൊണ്ടിയാളെ ആദിവാസി ഗ്രാമം
പന്തല്ലൂര്‍: ആദിവാസി ക്ഷേമത്തിന് ലക്ഷങ്ങള്‍ പൊടിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ഒരു ആദിവാസി ഗ്രാമം.
നെല്ലിയാളം നഗരസഭാ പരിധിയില്‍പ്പെട്ട തൊണ്ടിയാളം ആദിവാസി ഗ്രാമമാണ് കാലങ്ങളായി അവഗണന നേരിടുന്നത്. 15 വര്‍ഷം മുമ്പ് ആദിവാസി ക്ഷേമ ബോര്‍ഡ് ഇവിടുള്ള 150 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിത്. ഈ വീടുകള്‍ തന്നെ തകര്‍ച്ചയുടെ വക്കിലുമാണ്. ഇതിനു പുറമെ കുടിവെള്ളം, റോഡ്, തെരുവ് വിളക്ക്, അഴുക്കുചാല്‍, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഈ ഗ്രാമത്തിലില്ല. ഇതു സംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കോളനിക്കാര്‍ പറയുന്നു. നിലവില്‍ കലക്ടര്‍ക്ക് പരാതി നല്കി അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാര്‍. തുടര്‍നടപടികളുണ്ടായില്ലെങ്കില്‍ നെല്ലിയാളം നഗരസഭക്ക് മുന്നില്‍ ഉപരോധ സമരം നടത്തുമെന്നും കോളനിക്കാര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."