ദേശീയപാത 766 നവീകരണം: വനം വകുപ്പിനെതിരേ രൂക്ഷ വിമര്‍ശനം
സുല്‍ത്താന്‍ ബത്തേരി: എം.എല്‍.എ ഐ.സി ബാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയപാത വികസനം വനം വകുപ്പ് തടഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനം.
ബത്തേരി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ റവന്യു, വനം വകുപ്പ്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ദേശീയപാത 766 കല്‍പ്പറ്റ കൈനാട്ടി മുതല്‍ സംസ്ഥാന അതിര്‍ത്തിവരെ വീതികൂട്ടി നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 55 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ബത്തേരി മൂലങ്കാവ് മുതല്‍ അതിര്‍ത്തിയായ മൂലഹള്ള വരെയുള്ള വയനാട് വന്യജീവിസങ്കേതത്തിനോട് ചേര്‍ന്നും ഇടയിലൂടെയു കടന്നുപോകുന്ന ഭാഗത്തെ വീതികൂട്ടി റോഡ് ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് വനം വകുപ്പ് തടഞ്ഞത്.
16 കിലോമീറ്ററോളം വരുന്ന ഈ ഭാഗത്ത് വീതികൂട്ടി പ്രവൃത്തി നടക്കുന്ന ഭാഗം തങ്ങളുടേതാണെന്ന വാദം ഉന്നയിച്ചായിരുന്നു വനംവകുപ്പ് നടപടി. ഇതിനെതുടര്‍ന്ന് നായ്ക്കട്ടി ചിത്രാലക്കരയില്‍ റോഡിനു കുറുകെ കല്‍വര്‍ട്ട് നിര്‍മിക്കുന്ന പ്രവൃത്തി വനം വകുപ്പ് തടയുകയും കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ ദേശീയപാത വിഭാഗത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ 13ന് കലക്ടറുടെ അധ്യക്ഷതയില്‍ പ്രശ്‌ന പരിഹാരത്തിന് യോഗം ചേര്‍ന്നെങ്കിലും പരിഹാരമായിരുന്നില്ല. എന്നാല്‍ റവന്യു അധികൃതരുടെ സഹായത്തോടെ വനം വകുപ്പും സംയുക്തമായി സര്‍വേ നടത്തി റോഡിന്റെ അതിര്‍ത്തി നിര്‍ണയിക്കാമെന്നും എത്രയുംപെട്ടന്ന് ഇത് പൂര്‍ത്തീകരിക്കാമെന്നും യോഗത്തില്‍ തീരുമാനമായെങ്കിലും നീണ്ടുപോയതോടെയാണ് ഇന്നലെ വീണ്ടും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
നിലവില്‍ ഏറ്റവും ഒടുവിലായി 1972ല്‍ പൂര്‍ത്തിയായ ദേശീയപാത സര്‍വേ പ്രകാരമാണ് ദേശീയപാത ഇരുഭാഗത്തും വീതികൂട്ടി ടാറിങ് നടത്താനുള്ള പ്രവൃത്തികള്‍ നടത്തുന്നത്. എന്നാല്‍ 1939ലെ ബ്രിട്ടീഷ് സര്‍വേ പ്രകാരം ദേശീയപാത കടന്നുപോകുന്നത് വന്യജീവിസങ്കേതത്തിലൂടെയണെന്നും അതിനാല്‍ റീസര്‍വേ അംഗീകരിക്കാന്‍ കഴിയല്ലെന്നുമുള്ളവാതമാണ് വനം വകുപ്പിന്റേത്. നിലവില്‍ ഏഴുമീറ്റര്‍ വീതിയുള്ള റോഡ് ഇരുഭാഗത്തു ഒന്നരമീറ്റര്‍ വീതികൂട്ടി മൊത്തം 10 മീറ്റര്‍ ആക്കാനുള്ള നടപടികളുമായി ദേശീയപാത അതോറിറ്റി മുന്നോട്ടുപോകുന്നത്. ഇതിനിടയക്ക് വനംവകുപ്പ് തടസം നില്‍ക്കുന്നത് റോഡിന്റെ ദേശീയപാത എന്ന അംഗീകാരം തന്നെ ഇല്ലാതാവാനും ഇത് വയനാടിന്റെ വികനസത്തിന് തന്നെ തിരിച്ചടിയാവുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എന്നാല്‍ നിലപാടില്‍ നിന്നും പിന്നോട്ട് മാറാന്‍ വൈല്‍ഡലൈഫ് വാര്‍ഡന്‍ തയാറായില്ല.
ഇതോടെ ഡിസംബര്‍ അഞ്ചിനകം റവന്യു ഫോറസ്റ്റ് മിനിസര്‍വേയടക്കം ഉള്‍പ്പെടുത്തി സംയുക്ത സര്‍വേ നടത്തി റോഡും വനഭൂമിയും തമ്മിലുള്ള അതിര്‍ത്തിനിര്‍ണയിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇതുമായിബന്ധപെട്ടുള്ള റിപ്പോര്‍ട്ട് വനം വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും നടക്കുന്ന ചര്‍ച്ചയില്‍ അവതരിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനും ചര്‍ച്ചയില്‍ തീരുമാനിച്ചു. ചര്‍ച്ചയി എം.എല്‍.എയ്ക്കു പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാശശി, ദിലീപ് കുമാര്‍, നഗരസഭാ ചെയര്‍മാന്‍ ടി.എല്‍.സാബു, പഞ്ചയാത്ത് പ്രസിഡന്റുമാരായ കെ. ശോഭന്‍കുമാര്‍, സീതാവിജയന്‍, രുഗ്മണി സുബ്രമണ്യന്‍, ബീനവിജയന്‍, ബത്തേരി തഹസില്‍ദാല്‍ അബൂബക്കര്‍, എന്‍.എച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. വിനയരാജ്, അ.എക്‌സി. ജമാല്‍മുഹമ്മദ്, ഷാനിത്, സലിം, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍, അസിസ്റ്റന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ പി. രതീഷന്‍, രമ്യരാഘവന്‍, അജയ്‌ഘോഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."