മന്ത്രിയുടെ അല്‍പന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം
തിരുവനന്തപുരം: മുസ്‌ലിംലീഗ് അംഗം കെ.എന്‍.എ ഖാദറിനെതിരേ അല്‍പനായ രാഷ്ട്രീയക്കാരന്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം നിയമസഭയില്‍ ബഹളത്തിന് കാരണമായി. മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റുകള്‍ (ഭേദഗതി) ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷവും അദ്ദേഹത്തെ അനുകൂലിച്ച് ഭരണപക്ഷാംഗങ്ങളും രംഗത്തെത്തിയപ്പോള്‍ അത് ബഹളത്തിനു കാരണമായി.
ചര്‍ച്ചയില്‍ പങ്കെടുക്കവെ കെ.എന്‍.എ ഖാദര്‍ രക്തസാക്ഷികളെ അപമാനിച്ചുവെന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വിശ്വാസികളല്ലെങ്കിലും രക്തസാക്ഷി മണ്ഡപങ്ങള്‍ക്ക് മുന്നില്‍ മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കെ.എന്‍.എ ഖാദര്‍ നടത്തിയ പരാമര്‍ശത്തിനെതിരേയായിരുന്നു മന്ത്രിയുടെ പ്രതികരണം. അല്‍പനായ രാഷ്ട്രീയക്കാരന്റെ ആക്ഷേപങ്ങള്‍ക്ക് പാത്രമാകേണ്ടവരല്ല ഇവിടത്തെ രക്തസാക്ഷികളെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി നടത്തിയ പരാമര്‍ശം നിയമസഭാരേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭ്യേതരമായ ഒരുവാക്കും രേഖകളിലുണ്ടാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."