കായണ്ണയില്‍ വീട്ടുകാരെ മയക്കി മോഷണം
പേരാമ്പ്ര: കായണ്ണ മൊട്ടന്തറയില്‍ വീട്ടുകാരെ മയക്കി മോഷണം. അണ്ണകോട്ടന്‍ ചാലില്‍ സത്യന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെയോടെ കള്ളന്‍ കവര്‍ച്ച നടത്തിയത്.
സത്യനെയും ഭാര്യ ശ്രീകലയെയും മയക്കിയ ശേഷം കള്ളന്‍ അലമാര തുറന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. ബാഗ് പാഴ്‌സ് തുടങ്ങിയവ മുന്നിലത്തെ മുറിയില്‍ കൊണ്ടുവന്ന് പരിശോധന നടത്തിയതായി കാണാം.
എല്ലാ മുറിയിലും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. 4500ഓളം രൂപയും അലമാരയിലുണ്ടായിരുന്ന ഇമിറ്റേഷന്‍ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ ടെറസിലുള്ള വാതിലിലൂടെയാണ് കള്ളന്‍ അകത്തുകടന്നതെന്ന് സംശയിക്കുന്നു.
ഫ്രിഡ്ജിന് മുകളിലുണ്ടായിരുന്ന താക്കോലെടുത്ത് വാതിലും ഗ്രില്‍സും തുറന്നാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.
കായണ്ണ മരുതേരി റോഡില്‍ കേളോത്തറ അബ്ദുല്ലയുടെ വീട്ടില്‍നിന്നും ആടിനെയും കള്ളന്‍ മോഷ്ടിച്ചു. പരിസരത്തെ പല വീടുകളില്‍നിന്നും തേങ്ങയും റബര്‍ ഷീറ്റും മോഷണം പോയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."