കെണിയൊരുക്കി കൂരിക്കുഴി റോഡ് ; കുഴികള്‍ ഭീഷണിയാകുന്നു
കയ്പമംഗലം: കൊപ്രക്കളത്ത് നിന്നും കൂരിക്കുഴിയിലെക്കുള്ള ബീച്ച് റോഡ് സ്ഥലപ്പേരിന് സമാനമായ രീതിയില്‍ പൊട്ടിപ്പൊളിഞ്ഞു വന്‍കുഴികള്‍ രൂപപ്പെട്ടത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചാരത്തിനായി ആശ്രയിക്കുന്ന റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ബൈക്ക് യാത്രികര്‍ വെള്ളം കെട്ടി നില്‍ക്കുന്ന കുഴിയില്‍ തെന്നി മറിഞ്ഞു അപകടമുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
മാത്രമല്ല അന്നന്നത്തെ അന്നത്തിനായി നിരത്തിലോടുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് റോഡിലെ കുഴികള്‍ വന്‍നഷ്ടമാണ് നല്‍കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഈ റോഡിലൂടെ പോകുന്ന കാല്‍നടയാത്രക്കാരുടെ യാത്രാദുരിതം അതിലേറെ പരിതാപകരമാണ്. കൂടാതെ കൂരിക്കുഴിയില്‍ നിന്ന് തൃശൂരിലേക്കുള്ള നാല് സ്വകാര്യ ബസുകളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഇത്തരം അപകടകരമായ റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് തീരുമാനമെടുക്കാനും നടപ്പിലാക്കുവാനും അധികൃതര്‍ക്ക് നേരമില്ലെന്നുള്ളതാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രദേശത്തെ മെമ്പര്‍മാര്‍ മൗനവ്രതത്തിലാണ്. യാത്ര ചെയ്യാന്‍ കഴിയാത്ത വിധം പൊട്ടിപ്പൊളിഞ്ഞ് കിടിക്കുന്ന കൂരിക്കുഴി റോഡിലൂടെടെയുള്ള ഗതാഗതത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിനുവേണ്ടി അധികാരികള്‍ കണ്ണുതുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടയില്‍ റോഡിന്റെ ദുരവസ്ഥ കണ്ടുമടുത്ത കൂരിക്കുഴിയിലെ യുവാക്കളുടെ കൂട്ടായ്മായ മാതൃക ക്ലബ്ബിലെ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി റോഡിലെ കുഴികളടച്ച് അധികൃതരെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."