എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് മീറ്റ് ഇന്ന്
തൃശ്ശൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാഖാ, ക്ലസ്റ്റര്‍, മേഖലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വര്‍ക്കിങ് സെക്രട്ടറി, ജില്ലാകൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കുള്ള സംഘടന വര്‍ക്ക്‌ഷോപ്പായ ലീഡേഴ്‌സ് മീറ്റ് ഇന്നു വൈകിട്ട് മൂന്നിന് കൊരട്ടിക്കര മജ്‌ലിസുല്‍ ഫുര്‍ഖാനില്‍ നടക്കും.
'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് രാജ്യവ്യാപകമായി ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ആചരിക്കുന്ന ദേശീയോദ്ഗ്രഥന പ്രചരണത്തിന്റെ കര്‍മപദ്ധതിയും ഓഗസ്റ്റ് 15ലെ ഫ്രീഡം സ്‌ക്വൊയറിന്റെയും ഭാരതീയം 2017ന്റെയും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും, യുവജനവിദ്യര്‍ഥി സമുഹത്തിന്റെ ശാക്തീകരണവും ലക്ഷ്യമാക്കിയുള്ള പദ്ധതികളും ലീഡേഴ്‌സ് മീറ്റില്‍ രൂപപ്പെടുത്തും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഉസ്താദ് നൂര്‍ ഫൈസി ആനക്കര, അമീന്‍ കൊരട്ടിക്കര, സുലൈമാന്‍ ദാരിമി, റഫീക്ക് ഫൈസി എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദരി, ജനറല്‍ സെക്രട്ടിറി ഷഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."