കല്ലടയാറില്‍ സ്‌നാനഘട്ടത്തിലേക്ക് മലിനജലം ഒഴുകുന്നു
പുനലൂര്‍: 2010ല്‍ ടൂറിസം ഫണ്ടില്‍ ജലസേചനവകുപ്പ് നിര്‍മിച്ച സ്ലൂയിസ് വാല്‍വിലൂടെ കല്ലടയാറിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്താല്‍ സ്‌നാനഘട്ടം നിറഞ്ഞുകവിഞ്ഞു. പട്ടണത്തിലെ ടി.ബി ജങ്ഷന്‍ മുതലുള്ള പ്രദേശങ്ങളിലെ മാലിന്യമാണണ് സ്‌നാനഘട്ടത്തിലേക്ക് ഒഴുകിയെത്തുന്നത്. ഈ അഴുക്കുവെള്ളത്തിലാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തിച്ചേരുന്ന തീര്‍ഥാടകരും വിനോദ സഞ്ചാരികളും കുളിക്കുന്നത്. ഭക്തര്‍ പൂജാകര്‍മത്തിനായി കുടങ്ങളില്‍ ശേഖരിച്ചു കൊണ്ടുപോകുന്നതും ഈ വെള്ളമാണ്.
കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതുകൊണ്ട് ഇവിടെ ഓടയുള്ളത് ആരും അറിഞ്ഞിരുന്നില്ല. ജലനിരപ്പു താഴ്ന്നതോടെയാണ് മാലിന്യം ഒഴുകുന്ന കോണ്‍ക്രീറ്റ് നിര്‍മിത ടണല്‍ കാണാന്‍ കഴിഞ്ഞത്. റസ്റ്ററന്റിന്റെ അടിഭാഗത്തു കൂടെ 150 മീറ്റര്‍നീളത്തില്‍ ടി.ബി ജങ്ഷനിലെ റോഡിന്റെ വശത്തുകൂടിയാണ് ഓട നിര്‍മിച്ചിരിക്കുന്നത്.
അടിയന്തരമായി ഓടയിലൂടെയുള്ള മാലിന്യ ഒഴുക്കു തടയണമെന്നു വിവിധ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മണ്ഡലകാലം പകുതിയായിട്ടും സ്‌നാനഘട്ടത്തില്‍ ടണ്‍ കണക്കിന് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥയാണു തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."