
വിദേശ പഠനത്തിനായി സ്‌കോളര്‍ഷിപ്പുകള്‍ തേടി പോവുന്നവര്‍ ഇതൊന്നു വായിക്കണേ
മുരളി തുമ്മാരുകുടി, നീരജ ജാനകി
1986 ല്‍ ഐ ഐ ടിയില്‍ ചെന്നതിനു ശേഷമാണ് വിദേശപഠനത്തെക്കുറിച്ച് അറിയുന്നത്. അന്നൊന്നും കോതമംഗലത്തെ കോളേജുകളില്‍ നിന്ന് ഒരാള്‍ പോലും വിദേശത്ത് പഠിക്കാന്‍ പോകാറില്ല. അങ്ങനൊരു സാധ്യത പറഞ്ഞുതരാന്‍ കഴിവുള്ള അധ്യാപകരോ പത്രവാര്‍ത്തകളോ ഏജന്റോ ഒന്നും അന്നില്ല.
ഐ ഐ ടിയില്‍ ഓരോ വര്‍ഷവും ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് നൂറുകണക്കിന് സുഹൃത്തുക്കള്‍ വിദേശപഠനത്തിനായി അപേക്ഷിക്കും. അന്ന് ഇ മെയില്‍ നിലവിലില്ലാത്തതിനാല്‍ തപാലില്‍ വേണം കത്തുകള്‍ അയക്കാനും മറുപടി കിട്ടാനും. അതിന് സമയം കൂടുതലെടുക്കും, ചിലവും കൂടുതലാണ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അപേക്ഷകളുടെ ഫലം വന്നുതുടങ്ങും. ഒട്ടും കനമില്ലാത്ത കവറാണ് മിക്കവാറും കിട്ടുക. 'നിങ്ങള്‍ വലിയ സംഭവമാണ്, നിങ്ങളെപ്പോലെ ഒരാള്‍ പഠിക്കാനായി ഞങ്ങളുടെ യുണിവേഴ്‌സിറ്റി തെരഞ്ഞെടുത്തതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്' എന്നെല്ലാം പറഞ്ഞാണ് മിക്ക കത്തുകളും തുടങ്ങുന്നത്. അത് കണ്ടാലേ അറിയാം, 'പക്ഷെ അനേകായിരങ്ങള്‍ അപേക്ഷിച്ചതിനാല്‍ നിങ്ങളെപ്പോലെ ഒരു സംഭവത്തെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാത്തതില്‍ ഖേദിക്കുന്നു' എന്ന് പറഞ്ഞായിരിക്കും കത്ത് അവസാനിക്കുക എന്ന്. സായിപ്പന്മാരുടെ ഭാഷ എങ്ങനെയാണ് വായിക്കേണ്ടത് എന്ന് അങ്ങനെയാണ് പഠിച്ചു തുടങ്ങിയത്.
എന്നാല്‍ വല്ലപ്പോഴും ചിലര്‍ക്ക് കനം കൂടിയ കവര്‍ മറുപടിയായി വരും. അതില്‍ അഡ്മിഷന്‍ ഓഫറും വിസക്ക് അപേക്ഷിക്കാനുള്ള പേപ്പറുകളും ചിലപ്പോള്‍ സാമ്പത്തിക സഹായ ഓഫറുമുണ്ടാകും. അന്നത്തെ പാര്‍ട്ടി അവന്റെ വകയാണ്. ഐ ഐ ടി യിലെ കാന്റീനില്‍ നിന്നും മാഗിയോ ഓംലറ്റോ വാങ്ങിത്തരുന്നതാണ് പാര്‍ട്ടി.
മൂന്നു തരത്തിലുള്ള സാമ്പത്തിക സഹായമാണ് അന്ന് കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്.
ഫുള്‍ സ്‌കോളര്‍ഷിപ്പ് അഥവാ ഫുള്‍ അസിസ്റ്റന്റ്ഷിപ്: പഠനത്തിനാവശ്യമായ മുഴുവന്‍ തുക സ്‌കോളര്‍ഷിപ്പായി യൂണിവേഴ്‌സിറ്റി നല്‍കും. അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഏതെങ്കിലും ചെറിയ ജോലിചെയ്ത് പഠനത്തിനുള്ള പണം കണ്ടെത്താനുള്ള അവസരമുണ്ടാകും.
ഭാഗികമായ സ്‌കോളര്‍ഷിപ്പ് / അസിസ്റ്റന്റ്ഷിപ്: ഇവിടെ പൂര്‍ണ്ണമായ സഹായമുണ്ടാകില്ല. 30 ശതമാനം മുതല്‍ 80 ശതമാനം വരെ സഹായം ലഭിക്കും.
ഫീ ഒഴിവാക്കല്‍: ഈ സാഹചര്യത്തില്‍ സ്‌കോളര്‍ഷിപ്പ് ഒന്നുമില്ലെങ്കിലും ട്യൂഷന്‍ ഫീ കൊടുക്കേണ്ടതില്ല.
അന്നുമിന്നും ഇതാണ് സാധാരണ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രതീക്ഷിക്കാവുന്നത്. അക്കാലത്ത് വിദ്യാഭ്യാസ വായ്പ്പയെടുത്തോ സ്ഥലം വിറ്റോ മാതാപിതാക്കള്‍ മക്കളെ വിദ്യാഭ്യാസത്തിനായി വിദേശത്തയക്കാറില്ല. ഫുള്‍ സ്‌കോളര്‍ഷിപ്പോ അസിസ്റ്റന്റ്ഷിപ്പോ ഇല്ലാത്ത അഡ്മിഷന്‍ കിട്ടുന്നത്, അഡ്മിഷന്‍ കിട്ടാത്തതിനെക്കാള്‍ ദുഃഖകരമായ വാര്‍ത്തയാണ്. വിദേശത്ത് ആരെങ്കിലും നമ്മളെ സ്‌പോണ്‍സര്‍ ചെയ്യാനുണ്ടെങ്കില്‍ ഭാഗിക സ്‌കോളര്‍ഷിപ്പുണ്ടെങ്കിലും കടന്നുകൂടാം.
വികസിതരാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ലോകെത്തെമ്പാടുനിന്നും ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളെ ലഭിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള വിദ്യാര്‍ത്ഥികളെ കിട്ടുന്നതു കൊണ്ടുകൂടിയാണ് അത്തരം സ്ഥാപനങ്ങള്‍ ലോകോത്തരമായിരിക്കുന്നതാണ്. നാല് തരത്തിലാണ് യൂണിവേഴ്‌സിറ്റികള്‍ കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിക്കുന്നത്.
പഠനമികവ്: ഏറ്റവും മിടുക്കരായ കുട്ടികള്‍ക്ക് (SAT/GRE/GMAT Score, school/ college grade) അനുസരിച്ച് യൂണിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പ് നല്‍കും.
സാമ്പത്തികനില: വികസിതരാജ്യങ്ങളിലെ യുണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ ഉള്ള കുട്ടികള്‍ക്ക് സാമ്പത്തികമായി സഹായം നല്‍കാനുള്ള പദ്ധതികളുണ്ട്.
ഏതു രാജ്യത്തുനിന്ന് വരുന്നു: ഓരോ വികസിതരാജ്യത്തിനും ഏതെങ്കിലും തരത്തില്‍ പ്രത്യേക താല്പര്യങ്ങളുള്ള രാജ്യങ്ങളുണ്ട്. അമേരിക്കക്ക് ലൈബീരിയ, ഇംഗ്ലണ്ടിന് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, ഫ്രാന്‍സിന് ഫ്രഞ്ച് സംസാരിക്കുന്ന മറ്റു രാജ്യങ്ങള്‍, ജപ്പാന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ. ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് നല്‍കാനുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ അവര്‍ക്കുണ്ടായിരിക്കും.
മറ്റു പരിഗണനകള്‍: വൈവിധ്യം നിലനിര്‍ത്തുക എന്നത് ഓരോ യുണിവേഴ്‌സിറ്റിയുടെയും നയത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, തുടങ്ങി മറ്റു ന്യൂനപക്ഷക്കാര്‍ക്കെല്ലാം പ്രത്യേക സഹായധനം നല്‍കുന്ന രീതിയുണ്ട്.
കാരണങ്ങള്‍ എന്തെല്ലാമായാലും നാം മനസിലാക്കേണ്ടത് ഇത്രയേയുള്ളൂ, വികസിതരാജ്യങ്ങളില്‍ മിക്കവാറും യൂണിവേഴ്‌സിറ്റികളില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഏതെങ്കിലും തരത്തിലുള്ള സഹായധന പദ്ധതികളുണ്ട്. വിദേശപഠനത്തിന് അപേക്ഷിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം, അപേക്ഷിക്കണം. അവിടെ എത്തിക്കഴിഞ്ഞാലും വേറെ അനവധി സ്‌കോളര്ഷിപ്പുകളോ അസ്സിസ്റ്റന്‍സ് ഷിപ്പുകളോ ഒക്കെ കിട്ടാനുള്ള അവസരം ഉണ്ട്. അന്വേഷിച്ചു കണ്ടുപിടിക്കണം.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങളില്‍ വിദേശത്തുനിന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക എന്നത് ഇപ്പോള്‍ ഒരു വ്യവസായമാണ്. വിദേശത്തു നിന്ന് വരുന്ന കുട്ടികള്‍ നല്‍കുന്ന ഫീസും അവര്‍ സമൂഹത്തില്‍ ചെലവാക്കുന്ന പണവും രാജ്യ സമ്പദ്‌വ്യവസ്ഥയുടെയും യുണിവേഴ്‌സിറ്റിയുടെയും സാമ്പത്തികനിലയെ ഗുണകരമായി ബാധിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനായി മാത്രം അവിടെ ഹ്രസ്വകാല കോഴ്‌സുകളുണ്ട്. ഇത്തരം യൂണിവേഴ്‌സിറ്റികളില്‍ നിന്ന് നാം ഇങ്ങോട്ട് ധനസഹായം പ്രതീക്ഷിക്കരുത്. ഇത് തമ്മില്‍ തിരിച്ചറിയാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഒരു യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടാന്‍ എത്ര എളുപ്പമാണോ അത്രതന്നെ ബുദ്ധിമുട്ടായിരിക്കും അവിടെനിന്നു സാമ്പത്തികസഹായം ലഭിക്കാനും.
ഓരോ യുണിവേഴ്‌സിറ്റികളും നല്‍കുന്ന ധനസഹായം കൂടാതെ വിവിധ രാജ്യങ്ങളും ട്രസ്റ്റുകളും വിദേശപഠനത്തിന് സഹായം നല്‍കുന്ന രീതിയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായവ താഴെ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മിടുക്കരായ കുട്ടികള്‍ വിദേശപഠനത്തിനു പോകുന്നതിന് പരമാവധി സ്‌കോളര്‍ഷിപ്പുകള്‍ നേടണമെന്നാണ് എന്റെ അഭിപ്രായം. ആത്മവിശ്വാസവും സ്വതന്ത്ര ചിന്തയും വളര്‍ത്താന്‍ ഇത് സഹായിക്കും. ഈ പറഞ്ഞ എല്ലാ വഴികളും പരീക്ഷിച്ച് അറിഞ്ഞതിനു ശേഷം മാത്രം വേണം മാതാപിതാക്കളുടെ പെന്‍ഷന്‍ ഫണ്ടില്‍ കൈവെക്കാന്‍.
https://www.britishcouncil.
3. Chevening Scholarships
Postgraduate
These scholarships are an initiative of the UK government to encourage students and professionals from India to take on leadership roles in the future. It aids in completing a one-year master’s program in the country.
http://www.chevening.org/
4. Chinese Government Scholarships
Undergraduate/Postgraduate
These scholarships are offered under the India-China Cultural Exchange Program to students applying to Universities in China for undergraduate, postgraduate, as well as doctoral programs.
5. Inlaks Scholarship
Postgraduate
The Inlaks-Shivdasani Foundation grants this scholarship to exceptionally talented Indian Students who wish to study or gain professional training at international universities.
http://www.inlaksfoundation.
6. Erasmus Mundus Scholarships for International Students
Postgraduate
The Erasmus Mundus Scholarships are funded by the European Union and are directed at students from EU and non-EU students to study at European Universities under approved Erasmus Mundus Action Joint Programmes.
http://eacea.ec.europa.eu/
7. Raman–Charpak Fellowship
The Raman–Charpak Fellowship programme is in honour of two Nobel Laureates in Physics, Prof C.V. Raman, Indian Nobel Laureate (1930) and Prof Georges Charpak, French Nobel Laureate (1992). The Fellowship was launched during the State visit of the President of France to India during in February, 2013. The aim is to facilitate the exchange of doctoral students between the two countries, in order to broaden the scope and depth of future engagements in Science, Technology and Innovation.
http://www.cefipra.org/Raman_
|
8. Japanese Government Scholarships
The Japanese Government offers seven Categories of scholarships for Indian Students.
https://www.in.emb-japan.go.
9. South Korea
South Korea offers many scholarships that are provided by the Korean government as well as by other organizations. Some scholarships are meant for Indian students specifically while others are for international students in general. One may also go to the university websites directly to see the availability of scholarships for international students.
There are other scholarships which may be found in the following Korean government website http://www.studyinkorea.go.kr , http://www.krf-help.net/
10. Singapore
The National University of Singapore (NUS) offers a variety of undergraduate scholarships and awards in recognition of outstanding academic achievements, leadership qualities and special talents.
http://www.nus.edu.sg/oam/
11. Sweden
The Swedish Institute (SI), a government agency, offers scholarships each year for international students and researchers coming to Sweden. Search below to find out if you’re eligible for an SI scholarship.
https://studyinsweden.se/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 8 days ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 8 days ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 8 days ago
മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video
National
• 8 days ago
ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
uae
• 8 days ago
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്
Kerala
• 8 days ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 8 days ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 8 days ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 8 days ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 8 days ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• 8 days ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• 8 days ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 8 days ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 8 days ago
വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ
Kerala
• 8 days ago
കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
Kerala
• 8 days ago
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം
Kerala
• 8 days ago
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്ടർമാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്
Kerala
• 8 days ago
വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
Kerala
• 8 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 8 days ago
വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു
Kerala
• 8 days ago