HOME
DETAILS
MAL
ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മുസ്‌ലിം വോട്ടര്‍മാര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ വെടിവെപ്പ്
backup
November 16 2019 | 04:11 AM
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ
ന്യൂനപക്ഷ മുസ്‌ലിം വോട്ടര്‍മാര്‍മാര്‍ യാത്ര ചെയ്ത ബസിനു നേരെ വെടിവെപ്പ്. ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ തീരദേശ നഗരമായ പുറ്റാലത്ത് നിന്ന് തൊട്ടടുത്ത ജില്ലയായ മാന്നാറിലേക്ക് പോയവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ആളപായമുള്ളതായി വിവരമില്ല. എങ്കിലും പ്രദേശം കനത്ത പൊലിസ് സുരക്ഷയിലാണ്.
വാഹനങ്ങള്‍ പോലും കടത്തിവിടുന്നതും കനത്ത ജാഗ്രതയോടെയാണ്. സൈന്യം പല റോഡുകളും അനധികൃതമായി ബ്ലോക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ടയറുകള്‍ കത്തിച്ച് റോഡില്‍ തടസമുണ്ടാക്കിയാണ് അക്രമകാരികള്‍ വെടിയുതിര്‍ത്തത്. പൊലിസ് ഉടന്‍ തന്നെ സ്ഥലത്തെത്തി റോഡിലെ തടസം നീക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."