ആശങ്ക പ്രകടിപ്പിച്ച് ലോകബാങ്ക് സംഘം
ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ലോകബാങ്ക് സംഘമെത്തി. കൂട്ടുപുഴപാലം നിര്‍മാണ തടസം പരിഹരിക്കാത്തതില്‍ സംഘം ആശങ്ക ഉയര്‍ത്തി. നവീകരണത്തിലെ രണ്ടാം ഘട്ടത്തിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു ലോകബാങ്ക് സംഘം.
അര്‍ണബ്, കാര്‍ത്തിക് ഷാ, അസിത് ചക്രവര്‍ത്തി എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയ സംഘം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത പാപ്പിനശ്ശേരി-പിലാത്തറയുടെ പ്രവൃത്തികളിലും നവീകരണം അന്തിമഘട്ടത്തിലുള്ള കാഞ്ഞങ്ങാട്-കാസര്‍കോട് റോഡിന്റെ പ്രവൃത്തികളിലും സംതൃപ്തി അറിയിച്ചു. ഈ റോഡുകളില്‍ അധികമായി നടത്തേണ്ട പ്രവൃത്തികള്‍ വിലയിരുത്തി. തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണം തലശ്ശേരി-മട്ടന്നൂര്‍-കളറോഡ്, കളറോഡ്-വളവുപാറ എന്നിങ്ങനെ രണ്ടു റീച്ചുകളായാണ് നടക്കുന്നത്.
കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ഡിങ്കി ഡിക്രൂസ്, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എ ജയ, കെ.വി സതീശന്, പി.എന്‍ ശശികുമാര്‍, പ്രബിന്ദ്, സജിത് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."