വാഴാനി ഡാം തുറന്നു; മംഗലത്തെ കര്‍ഷകദ്രോഹത്തിനു പരിഹാരം
വടക്കാഞ്ചേരി: മംഗലത്തെ കര്‍ഷക ദ്രോഹത്തിനു പരിഹാരമായി വാഴാനി ഡാം ജലാശയം കനാലിലൂടെ തുറന്നു. കാര്‍ഷിക കലണ്ടറും കര്‍ഷക ക്ഷേമവും പ്രഖ്യാപിച്ചു കര്‍ഷകരെ പാടശേഖരങ്ങളിലിറക്കിയ വടക്കാഞ്ചേരി നഗരസഭയുടേയും വാഴാനി ഇറിഗേഷന്‍ വകുപ്പ് അധികൃതരുടേയും തികഞ്ഞ അവഗണനമൂലം വടക്കാഞ്ചേരി നഗരസഭയിലെ മംഗലത്ത് കര്‍ഷകര്‍ അനുഭവിച്ചിരുന്ന കൊടിയ ദുരിതത്തിനാണു ഒടുവില്‍ സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്നു പരിഹാരമായത്. പാടശേഖരങ്ങളില്‍ ജലമെത്തിയതോടെ വെള്ളമില്ലാത്തതിനാല്‍ നെല്‍കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങുന്ന 60 ഏക്കര്‍ പാടശേഖരത്തെ വലിയ പ്രതിസന്ധിക്കു പരിഹാരമായി.
തുലാവര്‍ഷം ചതിച്ചതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. കാര്‍ഷിക കലണ്ടര്‍ പ്രകാരമേ വാഴാനി വെള്ളം തുറന്നു വിടുവെന്നു അധികൃതര്‍ നിലപാട് കടുപ്പിച്ചിരുന്നു. നിരവധി തവണ അധികൃതര്‍ക്കു കര്‍ഷകര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും കൈ കൊണ്ടിരുന്നില്ല. പ്രളയാനന്തരമുള്ള കാര്‍ഷിക നന്മ ലക്ഷ്യമിട്ടാണു കര്‍ഷകര്‍ അധികൃതരുടെ മോഹന വാഗ്ദാനങ്ങളില്‍ വീണു പാടത്തിറങ്ങിയത്.
അന്നു നല്‍കിയ വാഗ്ദാനങ്ങളെല്ലാം അധികൃതര്‍ മറന്നപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കായിരുന്നു കര്‍ഷക സമൂഹത്തിന്റെ പ്രയാണം.
സുപ്രഭാതം വാര്‍ത്ത പുറത്തു വന്ന ഉടന്‍ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കാര്‍ഷിക കലണ്ടറിന്റെ സാങ്കേതികത്വം മാറ്റി വെച്ചു വെള്ളം തുറന്നു വിടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."