പാരിതോഷികമായി ലഭിച്ച തുക ചികിത്സാ ഫണ്ടിലേക്ക് നല്കി വിദ്യാര്‍ഥിനി മാതൃകയായി
കൂററനാട്: നബിദിനത്തിന് ലഭിച്ച സമ്മാനത്തുക ചികിത്സാ ഫണ്ടിലേക്ക് സംഭാവന നല്കി വിദ്യാര്‍ഥിനി മാതൃകയായി. തണ്ണീര്‍ക്കോട് ജുമാ മസ്ജിദിന് സമീപം ചുങ്കത്ത് യൂസുഫിന്റെ മകള്‍ ഷദ എന്ന 11കാരിയാണ് ഈ കൊച്ചു മിടുക്കി. സമസ്ത അഞ്ചാം ക്ലാസ് പൊതു പരീക്ഷയില്‍ പടിഞ്ഞാറങ്ങാടി റെയ്ഞ്ചിലെ മുപ്പത്തിരണ്ട് മദ്രസകളില്‍ ഒന്നാം സ്ഥാനം നേടിയതിന് തണ്ണീര്‍ക്കോട് മഹല്ല് കമ്മിറ്റിയും വിവിധ സംഘടനകളും തനിക്ക് നല്കിയ 2650 രൂപയാണ് ഷദ, ചാലിശ്ശേരി പടാട്ട് കുന്ന് റാസിഖ് ചികിത്സാ ഫണ്ടിലേക്കും, തണ്ണീര്‍ക്കോട് ശാഫി ചികിത്സാ ഫണ്ടിലേക്ക് നല്‍കിയത്. കഷ്ടപ്പെടുന്നവരെ തന്നാലാവുന്ന വിധം സഹായിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ പെണ്‍കുട്ടി.
തന്റെ ഈ പ്രവൃത്തിക്ക് പ്രചോദനമേകിയത് തന്റെ മാതാപിതാക്കളാണെന്നും ഇതില്‍ താന്‍ വളരെ സന്തുഷ്ടയാണെന്നും ഷദ സുപ്രഭാതത്തോട് പറഞ്ഞു. തണ്ണീര്‍ക്കോട് മിസ് ബാഹുല്‍ ഉലൂം മദ്രസയിലും പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്ററി സ്കൂളിലുമാണ് ഈ മിടുക്കി പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."