ചരിത്ര വിധികള്‍ക്കൊടുവില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും
ന്യൂഡല്‍ഹി: 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് വിരമിക്കും. പുതിയ ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ നാളെ ചുമതലയേല്‍ക്കും. ബോംബെ ഹൈക്കോടതി ജഡ്ജിയും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ബോബ്ഡെ 2013-ലാണ് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേറ്റത്.
അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ റിട്ടയര്‍മെന്റിന് ശേഷവും രഞ്ജന്‍ ഗൊഗോയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും.
ഗൊഗോയുടെ നിര്‍ണായക വിധികളും വിവാദങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അയോധ്യ, ശബരിമല, റാഫേല്‍, ആര്‍.ടി.ഐ എന്നിങ്ങനെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ ആഴ്ച്ചയില്‍ സുപ്രധാന വിധികളാണ് ഉണ്ടായിരുന്നത്.
2018 ഒക്ടോബര്‍ മൂന്നിനായിരുന്നു രഞ്ജന്‍ ഗൊഗോയ് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ചരിത്രത്തിലാധ്യമായി കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗൊഗോയിയും ഉണ്ടായിരുന്നു.
ലൈംഗിക ആരോപണം നേരിട്ട ആദ്യ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. മുന്‍ ജോലിക്കാരിയാണ് ഗൊഗോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത് ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ചായിരുന്നു.
ചീഫ് ജസ്റ്റിസ് ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രവിധിയും അദ്ദേഹത്തില്‍ നിന്നുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."