HOME
DETAILS

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

  
March 10, 2026 | 4:12 PM

geology officer arrested on bribe 5000 rupees

തിരുവനന്തപുരം: കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. കാട്ടാക്കട സ്വദേശി ക്രിസ്ത്യൻ ജോസിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

മണ്ണ് മാറ്റുന്നതിനായുള്ള പാസ് കൊടുക്കുന്നതിന് 5000 രൂപ കൈക്കൂലിയായി വാങ്ങിയെന്ന ടിപ്പർ ലോറിയുടമയുടെ പരാതിയിലാണ് കേസ്. ചിറയിൻകീഴ് സ്വദേശിയുടെ കെട്ടിടനിർമാണത്തിനായുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് പാസ് അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാൻ 50000 രൂപയാണ് കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്.

എന്നാൽ ഇത്രയും വലിയ തുക നൽകാനില്ലെന്ന് പറഞ്ഞപ്പോൾ 5000 രൂപ മതിയെന്ന് ക്രിസ്ത്യൻ ജോസ് അറിയിച്ചു. തുടർന്ന് ലോറിയുടമ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  5 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  5 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  5 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  5 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  5 days ago
No Image

ഫോം ഔട്ടിലും,താല്പര്യമില്ലായ്മയിലും സഞ്ജു; മാനസികമായി താല്പര്യമില്ലെങ്കിൽ ടീമിൽ നിന്ന് മാറി നിൽക്കാൻ ചെന്നൈ ആരാധകർ

Cricket
  •  5 days ago
No Image

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1320 രൂപ കുറഞ്ഞു

Business
  •  5 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചു: 900 വാഗ്ദാനങ്ങളിൽ 97% ലക്ഷ്യങ്ങളും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  5 days ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  5 days ago