HOME
DETAILS

''താടിയുള്ളവര്‍, മാംസം കഴിക്കുന്നവര്‍, ബോംബുണ്ടാക്കുന്നവര്‍''; ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള സഹപാഠികളുടെ കാഴ്ചപ്പാട് മാറാന്‍ എന്തുചെയ്യണമെന്നറിയാതെ ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍

  
backup
November 17 2019 | 17:11 PM

muslim-students-under-crisis-in-north-india

ന്യൂഡല്‍ഹി: ''നിന്റെ പിതാവ് ബോംബുണ്ടാക്കാറുണ്ടോ'' എന്ന ക്ലാസിലെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ചോദ്യം എന്തിനായിരുന്നു എന്ന് ഒന്‍പതു വയസ്സുകാരിയായ സോയ(യഥാര്‍ത്ഥ നാമമല്ല)ക്ക് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീടാണ് തന്റെ സ്‌കൂള്‍ ഡയറിയില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ ഫോട്ടോയാണ് ആ ചോദ്യത്തിലേക്ക് വഴി തെളിച്ചതെന്ന് അവള്‍ക്ക് ബോധ്യമായത്. ഡയറിയില്‍ സൂക്ഷിച്ചിരുന്നത് സ്വന്തം പിതാവിന്റെ താടിയുള്ള ഫോട്ടോയായിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. പിന്നീട് അവളുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവളുടെ കൂടെ ഇരിക്കാന്‍ മടികാണിച്ചു. ഉച്ചഭക്ഷണ സമയത്ത് ഒരുമിച്ചാണ് അവര്‍ അതുവരേ ഭക്ഷണം കഴിച്ചിരുന്നതെങ്കില്‍ പിന്നീട് അവള്‍ക്ക് തനിച്ചുകഴിക്കേണ്ടി വന്നു. സോയ മാംസം കഴിക്കുന്നവളാണെന്നും അത്‌കൊണ്ട് ഒരുമിച്ചിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞ കാരണം. ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ അഹമ്മദിന്റെ മകള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായതെന്നറിയുമ്പോഴാണ് രാജ്യത്തിന്റെ അഖണ്ഡതക്കും മതനിരപേക്ഷതക്കും എതിരേയുള്ള ഒരു വലിയ നിശബ്ദ പ്രവര്‍ത്തനം തന്നെനടന്നുകൊണ്ടിരിക്കുന്നതായി ബോധ്യപ്പെടുന്നത്.

ചെറിയ കുട്ടികളില്‍ പോലും ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, വിശിഷ്യാ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് പ്രാകൃതമായ വാര്‍പ്പുമാതൃകകള്‍ കുത്തിവെക്കുകയാണെന്ന് ഇര്‍ഫാന്‍ അഹമ്മദ് ആരോപിക്കുന്നു. താടിനീട്ടുന്നവര്‍ ബോംബുണ്ടാക്കുന്നവരാണെന്നും ജീവികളെ കൊന്നുതിന്നുന്നവരാണെന്നും പോലെയുള്ള ചിന്തകളാണ് ഇവരില്‍ അടിച്ചേല്‍പ്പിക്കുന്നത്. അത്തരത്തിലുള്ള ഒരുപൊതുബോധം രാജ്യത്താകെ സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിലും ഗുരുതരമായ ഒരു ചിത്രമാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫാത്തിമ പങ്കുവെക്കുന്നത്. 11 വയസ്സുകാരനായ അവരുടെ മകന്‍ അബ്ദുല്‍ താനിനി സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് മടങ്ങി വന്ന ദിവസം. എന്താണ് കാരണമെന്നന്വേഷിച്ചപ്പോള്‍, നീ ഒരു മുസ്‌ലിമാണെന്നും നിനക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പാക്കിസ്താനിലാണ് നീ ജീവിക്കേണ്ടതെന്നും അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞുവത്രേ. എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്നും അവര്‍ യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം അബ്ദുലിനോട് പറഞ്ഞു.

സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ചയാവുകയും കുട്ടികള്‍ അബ്ദുലിനോടും ഫാത്തിമയോടും മാപ്പ് പറയുകയും ചെയ്തു. രാഷ്ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും എന്നപോലെ ന്യൂനപക്ഷ വിരുദ്ധതയും ആശയങ്ങളും ക്ലാസ് മുറികളിലും കളിമുറ്റത്തും വരെ എത്തിച്ചേര്‍ന്നു എന്നതാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്‍ വിരുദ്ധ, കശ്മീര്‍ വിരുദ്ധ, ബംഗ്ലാദേശ് വിരുദ്ധ മനോഭാവം രാജ്യത്താകമാനം ഉണ്ടാക്കിയെടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നതാഷാ ബദ്വാര്‍ പറയുന്നു. അതിന്റെ ഭാഗമായി ഒരു മുസ്ലിം ഇന്ന് രാജ്യത്തിന് തന്നെ ഭീഷണിയായി ചിത്രീകരിക്കപ്പെടുകയാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികള്‍ക്കിടയിലേക്ക് കൂടി ഈ വിനാശകാരിയായ ചിന്ത കടത്തിവിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'മദറിങ് എ മുസ്ലിം' എന്ന കൃതിയുടെ രചയിതാവായ നാസിയം ഇറം പറയുന്നത് കാര്യങ്ങള്‍ ഈ രീതിയില്‍ മോശമാക്കുന്നതില്‍ മാധ്യമങ്ങള്‍ തന്നെയാണ് ഒരു വലിയ പങ്ക് വഹിച്ചതെന്നാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാ ദിവസവും കുറഞ്ഞത് ഒരു നെഗറ്റീവ് കാര്യമെങ്കിലും സൂചിപ്പിച്ചാണ് ചാനല്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നത്. പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ പേര് ഉഛരിക്കുമ്പോള്‍ പോലും പലപ്പോഴും അന്യഗ്രഹത്തില്‍ നിന്നുള്ളവര്‍ എന്നപോലെയാണ് അവതാരകര്‍ അവതരിപ്പിക്കുന്നത്. ഒരു രാജ്യത്തെപ്പറ്റി ഏറ്റവും മോശമായ തരത്തിലുള്ള ചിത്രീകരണമാണ് കുട്ടികളുടെ മനസ്സിലേക്ക് ആദ്യം തന്നെ കടന്നു ചെല്ലുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ വിദ്യാര്‍ഥികളില്‍ രൂപപ്പെട്ടുവരുന്ന ചേരിതിരിവ് വരാന്‍പോകുന്ന വലിയ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് സാമൂഹ്യ-വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ വൈവിധ്യത്തിലൂന്നിയ ഏകത്വത്തെ സംബന്ധിച്ചും സ്വര്‍ണലിപികളില്‍ രചിക്കപ്പെട്ട പോരാട്ടങ്ങളെ സംബന്ധിച്ചും പഠിക്കേണ്ട തലമുറ തിരുത്തിയെഴുതപ്പെട്ട പുസ്തകത്താളുകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനിവാര്യമായ ദുരന്തമാണ് അവിടെയാകെ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ

Cricket
  •  7 days ago
No Image

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം

National
  •  7 days ago
No Image

ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

uae
  •  7 days ago
No Image

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു

Kuwait
  •  7 days ago
No Image

ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍

oman
  •  7 days ago
No Image

ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ

Cricket
  •  7 days ago
No Image

കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി 

Kerala
  •  7 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നത് പരിശോധിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഇടിമിന്നലോടെ മഴയെത്തുന്നു; ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

ജെസി കൊലക്കേസ്: സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി

Kerala
  •  7 days ago