HOME
DETAILS

ജെ.എന്‍.യുവില്‍ സംഭവിക്കുന്നത്

  
Web Desk
November 17 2019 | 20:11 PM

current-scenario-of-jawaharlal-nehru-university-18-11-2019

 

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സമരം മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകൃതമായതിനു ശേഷം നടന്ന നിരവധി സമരങ്ങളുടെ ഒരു തുടര്‍ച്ച മാത്രമാണ്. ക്രമാതീതമായി വര്‍ധിപ്പിച്ച പുതിയ ഫീസ് ഘടന വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുക എന്ന എന്ന ബി.ജെ.പി പദ്ധതിയുടെ മറ്റൊരു മുഖം മാത്രമാണ്.
രാജ്യത്തു തന്നെ വളരെ കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്ന അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണ് ജെ.എന്‍.യു. ഉന്നത വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവര്‍ക്കും പ്രാപ്യമാവുന്നു എന്ന കാരണത്താല്‍ തന്നെ വളരെ പിന്നോക്കം നില്‍ക്കുന്ന പശ്ചാത്തലങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുന്നു. കുറഞ്ഞ ഫീസ് നിരക്കും കുറഞ്ഞ ചിലവിലുള്ള ഹോസ്റ്റല്‍ സൗകര്യവും ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
രാജ്യതലസ്ഥാനത്ത് എല്ലാ ഭരണകൂടങ്ങളോടും കലഹിച്ച് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്ന രീതിയാണ് നാലു പതിറ്റാണ്ടായി രൂപപ്പെട്ടിട്ടുള്ള ജെ.എന്‍.യുവിന്റെ സംസ്‌കാരം. യാതൊരു ജനാധിപത്യ മര്യാദകളുമില്ലാതെ എതിര്‍പ്പുകളെയെല്ലാം അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനു ജെ.എന്‍.യു ഒരു കണ്ണിലെ കരടാവുക എന്നത് സ്വാഭാവികം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ജെ.എന്‍.യു വൈസ് ചാന്‍സലര്‍ നടപ്പാക്കിയ ഗസറ്റ് വന്‍ തോതില്‍ സീറ്റുകള്‍ വെട്ടിക്കുറക്കുന്നതിനു കാരണമായിട്ടുണ്ട്. പുതിയ ഹോസ്റ്റല്‍ മാന്വലില്‍ ഹോസ്റ്റല്‍ ടൈമിങ്, ഡ്രസ് കോഡ് തുടങ്ങിയവയൊക്കെ പ്രശ്‌നങ്ങളായി ഉണ്ടെങ്കിലും ഫീസുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് പ്രധാനമായും വിഷയീഭവിക്കുന്നത്. നിലവിലുള്ള ഫീസ് ഘടന സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്ന രീതിയിലാണുള്ളത്.
പുതിയ ഹോസ്റ്റല്‍ മാനുവല്‍ പ്രകാരം മെസ് ബില്ലിനും അനുബന്ധ ചാര്‍ജുകള്‍ക്കും പുറമെ പുതുതായി നടപ്പില്‍ വരുത്തുന്ന രണ്ടു ചാര്‍ജുകളാണ് യൂട്ടിലിറ്റി ചാര്‍ജും സര്‍വിസ് ചാര്‍ജും. എന്നാല്‍ ഇവ രണ്ടും യാതൊരു കൃത്യതയുമില്ലാത്ത ചാര്‍ജുകളാണ്. യൂട്ടിലിറ്റി ചാര്‍ജ് എന്ന പേരില്‍ യൂനിവേഴ്‌സിറ്റി നല്‍കുന്ന വെള്ളത്തിനും വൈദ്യുതിക്കും അവയുടെ ബില്ലനുസരിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുമെന്നാണ് പുതിയ മാന്വല്‍ പറയുന്നത്. സര്‍വിസ് ചാര്‍ജ് എന്നാല്‍ മെസ് ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും നല്‍കേണ്ട വേതനത്തിനായി വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന തുകയാണ്. നിശ്ചിതമല്ലെങ്കിലും പുതിയ മാന്വല്‍ ഈ ചാര്‍ജിനെ 1,700 രൂപ എന്ന് അനുമാനിക്കുന്നു.
മെസ് ബില്ലിലേക്കായി ശരാശരി 2,500 രൂപയടക്കം നിലവിലുള്ള ഫീസ് ഘടന അനുസരിച്ച് പ്രതിമാസം ശരാശരി 3,000 രൂപയാണ് ഒരാള്‍ അടക്കേണ്ടിവരുന്നത്. എന്നാല്‍ പുതിയ ഫീസ് ഘടനയില്‍ മെസ് ബില്‍, റൂം വാടക, എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് തുടങ്ങിയ വകയില്‍ 5,200 രൂപയും യൂട്ടിലിറ്റി ചാര്‍ജ് അടക്കം ഏകദേശം 6,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ടിവരുന്നു. ഭീമമായ ഈ വര്‍ധനവ് പ്രത്യക്ഷത്തില്‍ വലിയ സംഖ്യയായി തോന്നില്ലെങ്കിലും ജെ.എന്‍.യുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വരുമാന നില അപഗ്രഥിക്കുമ്പോഴാണ് ഇതൊരു ഭാരമായി മനസിലാവുന്നത്.
ജെ.എന്‍.യു വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ വിദ്യാര്‍ഥികളുടെ വരുമാന നിരക്കാണ് താഴെ കൊടുത്ത പട്ടികയില്‍ പറയുന്നത്.
ഈ റിപ്പോര്‍ട്ട് പ്രകാരം ശരാശരി 40 ശതമാനം വിദ്യാര്‍ഥികളും ഗ്രാമീണ പശ്ചാത്തലത്തില്‍നിന്ന് വരുന്നവരും 12,000 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ളവരുമാണ്. ഇത്രയും പേര്‍ക്ക് ആറായിരം രൂപ ഫീസ് നല്‍കുന്നതിലൂടെ തങ്ങളുടെ വരുമാനത്തിന്റെ പകുതിയോളം മക്കളുടെ പഠനത്തിനായി ചെലവഴിക്കേണ്ടി വരുന്നു. വിദ്യാഭ്യാസം അവര്‍ക്കൊരു ഭാരമാവുകയും അതു ഗണ്യമായ കൊഴിഞ്ഞുപോക്കിനു കാരണമാവുകയും ചെയ്യുന്നു. പുതിയ ഫീസ് ഘടന പ്രകാരം ജെ.എന്‍.യുവിന്റെ പാവപ്പെട്ടവര്‍ക്കു പഠിക്കാവുന്ന സ്ഥാപനം എന്ന സ്വഭാവം തന്നെ മാറി രാജ്യത്തെ ഏറ്റവും ചെലവേറിയ പൊതു സര്‍വകലാശാലയായി മാറുമെന്ന് ദി പ്രിന്റ് പ്രസിദ്ധീകരിച്ച കണക്കില്‍ പറയുന്നുണ്ട്.
വര്‍ധിപ്പിച്ച ഈ ഫീസ് ഘടന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോള്‍ സമരം നടക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം മൂലം ഫീസ് വര്‍ധന പിന്‍വലിച്ചിട്ടുണ്ടെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയം ട്വീറ്റ് ചെയ്തത്. പക്ഷേ, യൂനിവേഴ്‌സിറ്റി പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് റൂം വാടക ഇനത്തിലും യൂട്ടിലിറ്റി സര്‍വിസ് ചാര്‍ജ് ഇനത്തിലും 50 ശതമാനം ഇളവ് അനുവദിക്കുകയാണു ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ദാരിദ്ര്യരേഖ പ്രതിമാസ വരുമാനം 2,500 രൂപയാണെന്നിരിക്കെ വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഈ ഇളവ് ലഭ്യമാവുകയില്ല. 10,000 രൂപയില്‍ താഴെ മാസ വരുമാനമുള്ള 40 ശതമാനം വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ വരുമാനത്തിന്റെ പകുതിയിലധികം ഫീസിനത്തില്‍ നല്‍കേണ്ടിയും വരുന്നു. അതുകൊണ്ടുതന്നെ ഗണ്യമായ കുറവ് എന്ന മന്ത്രാലയത്തിന്റെ അവകാശവാദം തീര്‍ത്തും പ്രഹസനമാണെന്നു വ്യക്തമാണ്.
ഈ രീതിയിലുള്ള ഗണ്യമായ ഫീസ് വര്‍ധനവ് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ തകര്‍ക്കുക മാത്രമല്ല, വിദ്യാഭ്യാസത്തെ കമ്പോളവല്‍ക്കരിക്കുക എന്ന അജന്‍ഡ നടപ്പാക്കുക കൂടിയാണ്. പ്രതിമകള്‍ നിര്‍മിക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ അടിസ്ഥാന ചുമതലയായ വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്‍ക്കരിക്കാന്‍ തിടുക്കപ്പെടുകയാണ്. ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സമരം ഏവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പോരാട്ടം കൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  3 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago