HOME
DETAILS

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

  
Web Desk
October 22, 2025 | 10:56 AM

fake-poem-defames-j-sudhakaran-cpm-cybercrime-kerala

ആലപ്പുഴ: തന്റെ പേരില്‍ വ്യാജ അസഭ്യ കവിത പ്രചരിപ്പിക്കുന്നതായി മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ജി.സുധാകരന്‍. ഇത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും സൈബര്‍ പൊലിസ് ഇത് ശ്രദ്ധിക്കണമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

പിണറായിവിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെ തന്റെ പടത്തോട് കൂടിയാണ്് ഇത് പ്രചരിക്കുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.

കുറച്ചു നാളായി തന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.

ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മുന്നറിയിപ്പ്:

ജാഗ്രത !

'സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി അയച്ചുതന്നു.

കുറച്ചുനാളായി എന്റെ  പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്.

സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാം. ഗുരുതരമായ സൈബര്‍ കുറ്റമാണിത്.

 

 

English Summary: Senior CPM leader and former minister G. Sudhakaran has alleged that a fake, obscene poem is being circulated on social media under his name, purportedly addressed to Chief Minister Pinarayi Vijayan. He clarified via a Facebook post that this is a deliberate attempt to defame him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം പത്ത് ദിവസം കൂടി നീണ്ടാല്‍ 'പെടും', ആയുധ ശേഖരം തീരുന്നതായി ട്രംപിന് പെന്റഗണിന്റെ മുന്നറിയിപ്പ്- റിപ്പോര്‍ട്ട് 

International
  •  13 days ago
No Image

യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് തുണയായി പ്രവാസികൾ; വീടുകളും ഹോട്ടൽ മുറികളും സൗജന്യമായി വിട്ടുനൽകി നിരവധിപേർ

uae
  •  13 days ago
No Image

'അച്ഛനെ വരെ ആക്ഷേപിച്ചു';പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ തയ്യാറാകാതെ ജി സുധാകരന്‍, രൂക്ഷ വിമര്‍ശനവുമായി കുറിപ്പ്

Kerala
  •  13 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്; പെരുന്നാളിന് കൂടുതല്‍ പണം അയക്കാനാകുമെന്ന ചിന്തയില്‍ പ്രവാസികള്‍ | Indian Rupee Value

Economy
  •  13 days ago
No Image

ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കുന്നില്ല; ഐടി ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

crime
  •  13 days ago
No Image

വയനാട്ടിലെ കര്‍ഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടര്‍ന്ന്; മരണകാരണം ആന്തരിക രക്തസ്രാവം

Kerala
  •  13 days ago
No Image

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 99%,  9,379 പേര്‍ക്ക് ടോപ് പ്ലസ്

organization
  •  13 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, കോടതി സ്വാഭാവികജാമ്യം അനുവദിച്ചു

Kerala
  •  13 days ago
No Image

ഇറാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെ തിരിച്ചറിഞ്ഞതായി യു.എസ് 

National
  •  13 days ago
No Image

കോടതിയിൽ ആൾമാറാട്ടം: മദ്യപിച്ച് വാഹനമോടിച്ച കേസിൽ ഹാജരാക്കിയത് 'സ്ഥിരം ജാമ്യക്കാരനെ'; പേര് മാറിപ്പോയതോടെ കളി പാളി, അഭിഭാഷക കുടുക്കിൽ

crime
  •  13 days ago