
പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിയോജിപ്പും ആശങ്കകളും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി സി.പി.ഐ മന്ത്രിമാര്‍. അജണ്ടയില്‍ വിഷയം ഇല്ലാതിരുന്നിട്ടും സി.പി.ഐ മന്ത്രിമാര്‍ പ്രശ്‌നം ഉന്നയിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലോ എല്‍.ഡി.എഫിലോ ചര്‍ച്ച ചെയ്യാതെ ഫണ്ട് ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത് ഇടതുനയങ്ങള്‍ക്കു വിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങള്‍ പറയുന്നത് ശരിയായ രീതിയല്ലെന്നും സി.പി.ഐ വ്യക്തമാക്കി.
രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വീട്ടില്‍ പാര്‍ട്ടി മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭായോഗത്തില്‍ വിയോജിപ്പ് അറിയിക്കണമെന്ന് അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അതേസമയം, സിപിഐയുടെ യുവജന വിഭാഗവും വിദ്യാര്‍ഥി സംഘടനയും ഉള്‍പ്പെടെയുള്ള പോഷക സംഘടനകളും പി.എം.ശ്രീ പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എഐഎസ്എഫ്, എഐവൈഎഫ്, എകെഎസ്ടിയു തുടങ്ങിയ സംഘടനകളാണ് പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത്.
സിപിഐയുടെ എതിര്‍പ്പ് അതിരുവിട്ട് കൊമ്പുകോര്‍ക്കലായതോടെ ഇടതു മുന്നണി യോഗം വിളിച്ച് പ്രശ്‌നം പരിഹാരിക്കാമെന്ന നിലപാടിലേക്ക് നീങ്ങിയിക്കുകയാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ പരസ്യ വിമര്‍ശനത്തോട് പ്രതികരിക്കേണ്ടെന്നാണ് സിപിഎം നിര്‍ദേശം.
പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നഷ്ടമാകുന്നത് തിരിച്ചടിയാകുമെന്ന കാര്യമാവും സിപിഎം യോഗത്തില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. എന്നാല്‍, മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ സിപിഎമ്മും വിദ്യാഭ്യാസ വകുപ്പും എടുത്ത തീരുമാനത്തെ തുറന്ന് എതിര്‍ക്കാന്‍ തന്നെയാണ് സിപിഐ തീരുമാനം.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ സംഭവത്തില്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. പിന്നാലെ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് കാണിച്ച് സിപിഐയുടെ മന്ത്രി കെ. രാജനും പരസ്യ പ്രസ്താവന നടത്തിയിരുന്നു. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്റെ 'പി.എം ശ്രീയിലെ കാണാചരടുകള്‍' ലേഖനം പ്രസിദ്ധീകരിച്ച് പാര്‍ട്ടി മുഖപത്രം 'ജനയുഗ'വും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നു.
സംഘ് പരിവാര്‍ അജണ്ടയുടെ പേരില്‍ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുമ്പോള്‍ മോദി വിദ്യാഭ്യാസ നയം പൂര്‍ണമായി അംഗീകരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണാ പത്രത്തിലെ ആദ്യത്തെ ഇനം എന്‍.ഇ.പി 2020 പൂര്‍ണതോതില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും എന്നാണ്. ഈ സ്‌കൂളുകളുടെ പേരില്‍ പി.എം.ശ്രീ എന്ന് ചേര്‍ക്കും എന്നാണ് രണ്ടാമത്തെ ഇനം.
ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. ഈ സ്‌കൂളുകളില്‍ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയും നിരന്തരമായ മേല്‍നോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടില്‍ 60 ശതമാനം കേന്ദ്രം നല്‍കും. കേരളം, ബംഗാള്‍, തമിഴ്‌നാട് ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും പി.എം ശ്രീ സ്‌കൂളുകള്‍ നിലവില്‍വന്നു കഴിഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കണമെന്ന നിര്‍ബന്ധത്തോടുള്ള വിയോജിപ്പാണ് ബംഗാളും തമിഴ്‌നാടും പദ്ധതിയില്‍ ചേരാതിരിക്കാനുള്ള കാരണം. ഈ പദ്ധതിയില്‍ ചേരാത്തതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. തമിഴ്‌നാട് ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കേരളം വൈകിയാണെങ്കിലും കേന്ദ്രത്തിന് മുമ്പില്‍ മുട്ടുമടക്കുകയാണ്. കേരളത്തിന് 1466 കോടി രൂപ എസ്.എസ്.എ ഫണ്ടില്‍ ലഭിക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചത്.
രാജ്യത്തൊട്ടാകെ 13070 സ്‌കൂളുകള്‍ ഇപ്പോള്‍ പി.എം ശ്രീ പദ്ധതിയിലുണ്ട്. 1311 പ്രൈമറിയും 3152 അപ്പര്‍ പ്രൈമറിയും 3214 സെക്കന്‍ഡറിയും 3856 ഹയര്‍ സെക്കന്‍ഡറിയും സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 913 കേന്ദ്രീയ വിദ്യാലയങ്ങളും 620 ജവഹര്‍ നവോദയ വിദ്യാലയങ്ങളും പദ്ധയില്‍ ചേര്‍ന്നുകഴിഞ്ഞു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയയും പദ്ധതിയുടെ ഭാഗമാണ്.
English Summary: The Communist Party of India (CPI) ministers in Kerala expressed strong opposition to the implementation of the PM SHRI (Schools for Rising India) scheme during a state cabinet meeting. Despite the topic not being on the official agenda, CPI ministers raised concerns about the project and the way it is being implemented.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്
uae
• 3 hours ago
'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു
International
• 4 hours ago
പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ
uae
• 4 hours ago
കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
National
• 5 hours ago
സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു
uae
• 5 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 5 hours ago
ആർടിഎയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം
uae
• 5 hours ago
സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്
International
• 5 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 6 hours ago
കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്
Kerala
• 6 hours ago
വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം
uae
• 6 hours ago
ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു
National
• 7 hours ago
ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്കിയതോ ഒരു ബോക്സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍
National
• 7 hours ago
'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം
Football
• 7 hours ago
'സര്, ഒരു നിവേദനം ഉണ്ട് '; സുരേഷ്ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വയോധികന്; പിടിച്ചുമാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍
Kerala
• 8 hours ago
റോഡിലെ കുഴിയെക്കുറിച്ച് പരാതിപറഞ്ഞ് താമസക്കാരൻ; 11 ദിവസത്തിനകം പരാതി പരിഹരിച്ച് ആർടിഎ; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
uae
• 8 hours ago
രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തള്ളിനീക്കി
Kerala
• 8 hours ago
ബിജെപിയെ മടുത്ത് കെജരിവാളിനെ 'മിസ്' ചെയ്ത് ഡൽഹി ജനത; ദീപാവലിക്ക് പിന്നാലെ വായുനിലവാരം തകർന്നതിൽ ബിജെപി സർക്കാരിന് വിമർശനം
National
• 8 hours ago
രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ
uae
• 7 hours ago
ബീറ്റിൽസിൻ്റെ സംഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story
crime
• 8 hours ago
'മക്ക വിന്റർ': ശൈത്യകാലത്ത് മക്കയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി
Saudi-arabia
• 8 hours ago