ആർടിഎയുടെ 20ാം വാർഷികം: യാത്രക്കാർക്ക് സ്പെഷൽ എഡിഷൻ നോൾ കാർഡുകൾ, സിനിമാ ഡീലുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാൻ അവസരം
ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തങ്ങളുടെ 20ാം വാർഷികം ആഗോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ ആർടിഎ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചു. യാത്രക്കാർക്കായി നിരവധി സമ്മാനങ്ങളാണ് ആർടിഎ വർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകൾ, സിനിമാ ടിക്കറ്റുകളിലെ ഇളവുകൾ, സർപ്രൈസ് സമ്മാനങ്ങൾ എന്നിവയെല്ലാം ആർടിഎ ജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
ഈ മാസം ദുബൈയിൽ RTA ഒരുക്കുന്ന പ്രധാന പരിപാടികൾ
ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകൾ (നവംബർ 1 – നവംബർ 30)
നവംബർ മാസം മുഴുവൻ ദുബൈയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ നിന്നും (TVM) ടിക്കറ്റ് കിയോസ്കുകളിൽ നിന്നും RTA-യുടെ 20-ാം വാർഷികത്തിൻ്റെ പ്രത്യേക പതിപ്പ് നോൾ കാർഡുകൾ യാത്രക്കാർക്ക് സ്വന്തമാക്കാം.
റോക്സി സിനിമാസ് സർപ്രൈസുകൾ (നവംബർ 1 – നവംബർ 5)
RTA20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് സിനിമാ പ്രേമികൾക്ക് റോക്സി സിനിമാസിൽ ടിക്കറ്റുകളിൽ 20 ശതമാനം വരെ ഇളവ് ലഭിക്കും.
നൂൺ സർപ്രൈസുകൾ (നവംബർ 1 – നവംബർ 5)
RTA20 പ്രൊമോ കോഡ് ഉപയോഗിച്ച് നൂണിൽ (Noon) നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ഓർഡറുകളിൽ 20 ശതമാനം കാഷ്ബാക്ക് ലഭിക്കും.
ട്രാം x ദി എൻ്റർടെയിനർ (ഒക്ടോബർ 22 – നവംബർ 2)
ടൂറിസ്റ്റ് ഫോട്ടോ ചലഞ്ച് (ഒക്ടോബർ 28 – നവംബർ 1)
ആഘോഷ വേളയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) എത്തുന്ന സന്ദർശകർക്ക് ടൂറിസ്റ്റ് ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് വെൽക്കം പാക്ക് ലഭിക്കും, കൂടാതെ, RTA-യുടെ സോഷ്യൽ മീഡിയ പേജുകളിൽ ഫീച്ചർ ചെയ്യപ്പെടാനും സാധ്യതയുണ്ട്.
എമിറേറ്റ്സ് NBD x നോൾ (നവംബർ 1 – നവംബർ 15)
ബർജുമാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്സ് മെട്രോ സ്റ്റേഷനുകളിലെ എമിറേറ്റ്സ് NBD കിയോസ്കുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നേടാം. കൂടാതെ നോൾ, ബാങ്കിംഗ് സേവനങ്ങൾ സംയോജിപ്പിച്ച Go4it കാർഡിനെക്കുറിച്ച് അറിയുകയും ചെയ്യാം.
20-സെക്കൻഡ് ഗിഫ്റ്റ് ഗ്രാബ് (നവംബർ 1)
അൽ ഗുബൈബ ബസ് സ്റ്റേഷൻ (രാവിലെ 9 മുതൽ 11 വരെ), ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ (രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ) എന്നിവിടങ്ങളിൽ RTA20 ബൂത്തിൽ പ്രവേശിച്ച് 20 സെക്കൻഡിനുള്ളിൽ കഴിയുന്നത്ര സമ്മാനങ്ങൾ (ഇലക്ട്രോണിക്സ് മുതൽ ചോക്ലേറ്റുകൾ വരെ) വാരിയെടുക്കാം.
ഫോട്ടോ ബൂത്തും ആർട്ട് ഫ്രെയിമും (നവംബർ 1)
ബർജുമാൻ മെട്രോ സ്റ്റേഷനിൽ (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ) RTA-യുടെ വലിയ ആർട്ട് ഫ്രെയിമുകളിൽ പോസ് ചെയ്യുകയും ഒരു ഇൻ്ററാക്റ്റീവ് ഫോട്ടോ ബൂത്തിൽ നിന്ന് ഡിജിറ്റൽ ഫോട്ടോ കോപ്പി നേടുകയും ചെയ്യാം.
ബലൂൺസ് ആന്റ് സ്മൈൽസ് (നവംബർ 1)
താഴെ പറയുന്ന സ്ഥലങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ബർജുമാൻ മെട്രോ സ്റ്റേഷൻ – രാവിലെ 9.
ഓൺപാസ്സീവ് മെട്രോ സ്റ്റേഷൻ.
ശോഭാ റിയൽറ്റി ട്രാം സ്റ്റേഷൻ – രാവിലെ 10.
ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ.
ഉം റമൂൽ കസ്റ്റമർ ഹാപ്പിനസ് സെൻ്റർ – രാവിലെ 11.
The Roads and Transport Authority (RTA) in Dubai is celebrating its 20th anniversary with a month-long series of events, rewards, and fun experiences for commuters. The festivities include limited-edition Nol cards, cinema discounts, surprise giveaways, and interactive challenges. Commuters can participate in various activities and win exciting prizes, making daily commutes more enjoyable
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."