HOME
DETAILS

സര്‍ക്കാരിന്റെ പണം തട്ടിയ കേസുകളിലും മെല്ലെപ്പോക്ക്

  
backup
November 18, 2019 | 2:24 AM

government-792332-2
 
 
 
 
 
 
 
 
 
 
 
 
 
 
 
തിരുവനന്തപുരം: സര്‍ക്കാരിന്റെ പണം തട്ടിയെടുക്കുകയും ധനദുര്‍വിനിയോഗം നടത്തുകയും സര്‍ക്കാരിന് നഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത 118 കേസുകള്‍ ഒരു തീര്‍പ്പുമാകാതെ ഇപ്പോഴും കെട്ടിക്കിടക്കുന്നു. 
ഇത്തരത്തില്‍ 25 വര്‍ഷം മുന്‍പുമെടുത്ത 13 കേസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തിലാണ് ഇനിയും തീരുമാനമാകാതെ അനിശ്ചിതമായി മുന്നോട്ടുപോകുന്നത്. തീര്‍പ്പാകാതെ കിടക്കുന്ന ഇത്തരം കേസുകളില്‍ ഏറ്റവും കൂടുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുള്ളതാണ്. സര്‍ക്കാര്‍ ഖജനാവില്‍നിന്നും 1351.77 ലക്ഷം രൂപ നഷ്ടമായ 32 കേസുകളാണ് കരകാണാതെ തുടരുന്നത്. അഞ്ചിനും പത്തു വര്‍ഷത്തിനുമിടയില്‍ 16ഉം ( 83.86 ലക്ഷം), 10നും 15നുമിടയില്‍ 21 (426.56 ലക്ഷം), 15നും 20നുമിടയില്‍ 27 (139.45), 20നും 25നുമിടയില്‍ 10 (17.69) എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം. 
സര്‍വിസിലിരിക്കെതന്നെ നടപടിയെടുക്കാതെ മുന്നോട്ടുപോകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 25 വഷത്തിനു മുന്‍പെടുത്ത പല കേസുകളിലെയും പ്രതികള്‍ ഇതിനകംതന്നെ വിരമിച്ചിട്ടുമുണ്ടാകാം.
ഇതില്‍തന്നെ വകുപ്പുതല അന്വേഷണവും ക്രിമിനല്‍ അന്വേഷണവും കാത്തിരിക്കുന്നത് 1315.99 ലക്ഷം രൂപ നഷ്ടമായ 21 കേസുകളാണ്. വകുപ്പുതല അന്വേഷണം തുടങ്ങിയെങ്കിലും തീര്‍പ്പാകാത്ത 10 കേസുകളുണ്ട്. വീണ്ടെടുക്കാനോ എഴുതിത്തള്ളാനോ ഉള്ള ഉത്തരവ് കാത്തിരിക്കുന്ന 73 കേസുകളും കോടതികളുടെ പരിഗണനയില്‍ 14 കേസുകളുമുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള ഇത്തരം കേസുകളിലൂടെ ഏറ്റവും കൂടുതല്‍ പണം നഷ്ടമായത് ധനകാര്യ വകുപ്പിനാണ്. മൂന്നു കേസുകളില്‍നിന്ന് ധനകാര്യ വകുപ്പിന് നഷ്ടപ്പെട്ടത് 66.11 ലക്ഷം രൂപയും. പൊതുവിദ്യാഭ്യാസം (44.33 ലക്ഷം), കൃഷി (49.79), ആരോഗ്യ കുടുംബക്ഷേമം (19.79 ലക്ഷവും) ഉള്‍പ്പെടെയുള്ള നാല് വകുപ്പുകളിലുംകൂടി 52 കേസുകളിലായി 541.74 കോടി രൂപയുടെ ധനദുര്‍വിനിയോഗ, പണാപഹരണ കേസുകള്‍ ഇപ്പോഴുമുണ്ട്. 
അന്വേഷണം പൂര്‍ത്തിയാക്കുന്നതിലെ അമിതമായ കാലതാമസം, വകുപ്പുതല നടപടികള്‍ വൈകിയത്, വിരമിക്കലിനു ശേഷം ബാധ്യത ചുമത്തുന്നതിലുണ്ടായ കാലതാമസം എന്നിവയെല്ലാം ഇത്തരം കേസുകളില്‍ നഷ്ടം ഈടാക്കുന്നതില്‍ സര്‍ക്കാരിന് തടസമാകുന്നുണ്ട്. 
കുറ്റക്കാര്‍ സര്‍വിസില്‍നിന്നു വിരമിച്ച്, മരണപ്പെടുകയും അവകാശികള്‍ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പണാപഹരണ, ധനദുര്‍വിനിയോഗ കേസുകള്‍പോലും ഇപ്പോഴും കേസുകളായി തുടരുന്നു എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. എന്നാല്‍ 25 വര്‍ഷത്തിലേറെയായി തുടരുന്ന കേസുകള്‍പോലും ഇനി ഫലമില്ലെന്നു കണ്ടെങ്കിലും എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ തയാറാവുന്നില്ല.
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  18 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  18 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  18 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  18 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  18 days ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  18 days ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  18 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  18 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  18 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  18 days ago