മികവിന്റെ കേന്ദ്രമാക്കല്‍: പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറിക്ക് 6.79 കോടി രൂപയുടെ ഭരണാനുമതി
വളാഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിന് കോട്ടക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുത്ത പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 6.79 കോടി രൂപയുടെ ഭരണാനുമതിയായി. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ശിപാര്‍ശ പ്രകാരമാണ് സ്‌കൂളിനെ തെരെഞ്ഞെടുത്തതും ഫണ്ട് അനുവദിച്ച് ഉത്തരവായതും. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോ തയാറാക്കിയ ശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാനിന്റേയും വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ നടക്കുക. ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികള്‍, ലാബുകള്‍, ടോയ്‌ലറ്റുകള്‍, ഗ്രൗണ്ട് നവീകരണം ,ഉദ്യാനം തുടങ്ങിയവ നടപ്പിലാക്കും. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ,ജില്ലാ- ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ,സഹകരണ സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരില്‍ നിന്നും പദ്ധതിയിലേക്കായി ഫണ്ട് സമാഹരിക്കും. പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍ എന്നിവരെല്ലാം പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ചേര്‍ന്ന യോഗം പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷനായി.
വസീമ വേളേരി, സിദ്ദീഖ് പരപ്പാര, കെ.ജയകുമാര്‍, വി .ടി അബൂബക്കര്‍, പ്രീതി വിജയന്‍ ,റീല, ഒ.കെ സേതുമാധവന്‍, വി.ടി റസാഖ്, പി.ടി. കുഞ്ഞുമുഹമ്മദ്, എം സീതി ഹാജി ,കെ ടി കൃഷ്ണദാസ്, പ്രസീന, നിസാര്‍ സി.പി,ശശിധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."