HOME
DETAILS
MAL
ചിത്രക്ക് പങ്കെടുക്കാനാവില്ല; സമയ പരിധി കഴിഞ്ഞെന്ന് വിശദീകരണം
backup
July 29 2017 | 06:07 AM
ന്യൂഡല്‍ഹി: പി യു ചിത്രക്ക് ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്ലറ്റിക് ഫെഡറേഷന്. സമയ പരിധി കഴിഞ്ഞെന്നാണ് ഫെഡറേഷന് നല്കുന്ന വിശദീകരണം.
തങ്ങളുടെ വാദം കേള്ക്കതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാണിച്ച അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ് അദില്‍ സുമരിവാല കാര്യങ്ങള്‍ തിങ്കളാഴ്ച കോടതിയെ അറിയിക്കുമെന്ന് വ്യക്തമാക്കി.
ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ചിത്ര നല്കിയ ഹരജിയിലായിരുന്നു ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."