HOME
DETAILS

അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍

  
backup
July 29 2017 | 11:07 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%8b

കൊല്ലം: സംസ്ഥാനത്തു വിവിധ ജില്ലകളില്‍ നാനോ കാറില്‍ കറങ്ങി നടന്നു ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കൊല്ലം സിറ്റി പൊലിസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കല്ലമ്പലം വടശ്ശേരിക്കോണം ചേന്നന്‍കോട് പ്രസിഡന്റ് ജംഗ്ഷന്‍ പ്രിയാ നിവാസില്‍ കര്‍ണ്ണല്‍രാജ് (18), മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് വെസ്റ്റ് ചൂണ്ടമ്പറ്റഹൗസില്‍ ഷൗക്കത്ത് അലിയുടെ മകന്‍ അനീഷ് അംജത്ത് (20) എന്നിവരാണ് പൊലീസ് പിടിയിലായത്.

കൊല്ലം ജില്ലയിലും പരിസര ജില്ലകളിലും ഈ അടുത്തകാലത്ത് റോയല്‍ എന്‍ഫീല്‍ഡ് ഇനത്തില്‍പ്പെട്ട ബുള്ളറ്റുകളുടെ മോഷണം വ്യാപകമായതിനെതുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
ഈ സംഘം നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികള്‍ വലയിലായത്. സംഘം കൊല്ലം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഏകദേശം 200ഓളം സി.സി.റ്റി.വി കാമറകളും ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ രേഖകളും പരിശോധിച്ച് വളരെ തന്ത്രപരമായി പ്രതികളെ വലയിലാക്കുകയായിരുന്നു.

എഞ്ചിനീയറിംഗ് കോളജ് പരിസരങ്ങളിലും കല്യാണ ഓഡിറ്റോറിയങ്ങളുടെ സമീപത്തും തിരക്കേറിയ വാഹന പാര്‍ക്കിംഗ് നടത്തുന്ന സ്ഥലങ്ങളിലും നാനോ കാറില്‍ എത്തുന്ന ഇവര്‍ കാറിന്റെ മറവില്‍ വളരെ വേഗം അതിവിദഗ്ദ്ധമായി ബൈക്കിന്റെ വയറുകള്‍ കട്ട് ചെയ്ത് വേഗത്തില്‍ ഓടിച്ചുപോകുന്ന രീതിയാണ്. കൗമാരക്കാരായ ഇവര്‍ മോഷണം നടത്തിയ ശേഷം ബൈക്കുകള്‍ക്ക് രൂപമാറ്റം വരുത്തി സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് ബാംഗ്ലൂര്‍, പഞ്ചാബ്, തമിഴ്‌നാട്, കേരളത്തിലെ വടക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്തുകയായിരുന്നു. ആഡംബര ജീവിതത്തിലും കാറില്‍ കറങ്ങി നടക്കുന്നതിനും ബൈക്കുകളോടുള്ള അമിത താല്‍പ്പര്യവുമാണ് മോഷണത്തിന് പിന്നില്‍.

ഇവരുടെ അറസ്റ്റോടുകൂടി കേരളത്തില്‍ നടന്ന 23 ഓളം ബൈക്ക് മോഷണ കേസുകള്‍ക്ക് തെളിവ് ലഭിച്ചു. ഇവരുടെ പക്കല്‍ നിന്ന് ഒരു നാനോ കാറും 12 ഓളം ആഡംബര ബൈക്കുകളും പൊലീസ് കണ്ടെടുത്തു. ഈ ബൈക്കുകള്‍ ഉപയോഗിക്കുന്നതിനുവേണ്ടി വ്യാജമായി ആര്‍.സി ബുക്കുകളും മറ്റ് രേഖകളും ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. എഞ്ചിന്‍ നമ്പറിലും ചെയ്‌സ് നമ്പറിലും വ്യത്യാസം വരുത്തിയ ഈ ബൈക്കുകളുടെ യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും വാഹന ഡീലര്‍മാരുടെയും സേവനം തേടിയിട്ടുണ്ട്.

ഇവര്‍ ഉപയോഗിച്ച നാനോ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലിസിന് അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഷിഹാബുദീന്‍, കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, കൊല്ലം ഈസ്റ്റ് സി.ഐ മഞ്ചുലാല്‍, കൊല്ലം ഈസ്റ്റ് എസ്.ഐ എസ്.ജയകൃഷ്ണന്‍, ഷാന്‍സിംഗ് (സൈബര്‍ സെല്‍), ഷാഡോ പൊലീസ് എസ്.ഐ വിപിന്‍കുമാര്‍, ഷാഡോ പൊലീസുകാരായ ഹരിലാല്‍, വിനു, സീനു, മനു, രാജന്‍, റിബു, മണികണ്ഠന്‍, പ്രശാന്ത്, നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago