HOME
DETAILS
MAL
ഹോങ്കോങ്ങ് പ്രക്ഷോഭം: ഏഷ്യന്‍ വിമാന സര്‍വിസുകള്‍ റദ്ദാക്കി
backup
November 19 2019 | 05:11 AM
ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ്ങില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം വീണ്ടും രൂക്ഷമായതോടെ എയര്‍ ഏഷ്യ ഉള്‍പ്പെടെ നിരവധി ഏഷ്യന്‍ വിമാനക്കമ്പനികള്‍ അവിടേക്കുള്ള വിമാനസര്‍വിസ് നിര്‍ത്തിവച്ചു.
അതിനിടെ ഹോങ്കോങ്ങ് യൂനിവേഴ്‌സിറ്റി കാംപസില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നൂറോളം പ്രക്ഷോഭകരെ പൊലിസ് അറസ്റ്റ് ചെയ്തു. പോളിടെക്‌നിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നു രക്ഷപ്പെടുന്നവരെ പൊലിസ് കണ്ണീര്‍വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആഴ്ചകളായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു ഈ സര്‍വകലാശാല.
അതേസമയം പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുന്നതിനെ യു.എസ് അപലപിച്ചു. ചൈനീസ് സേന കഴിഞ്ഞദിവസം ഹോങ്കോങ്ങിലെത്തിയ സാഹചര്യത്തിലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."