വേണ്ടാത്തവരെ മാവോയിസ്റ്റുകളും തീവ്രവാദികളുമാക്കുന്നത് സി.പി.എമ്മിലെ സ്വാഭാവികമായ കാര്യമെന്ന് എം.എന്‍ കാരശ്ശേരി
കോഴിക്കോട്: സി.പി.എം സംസ്ഥാന പൊലിസിനേക്കാളും വലിയ അന്വേഷണ കമ്മിഷനുള്ള പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രവാദ പ്രവര്‍ത്തനത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടും അതു കണ്ടെത്താനാകുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ പരാജയമാണന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ എം.എന്‍ കാരശ്ശേരി.
തങ്ങള്‍ക്കു വേണ്ടാത്തവരെ മാവോയിസ്റ്റുകളും മുസ്ലിം തീവ്രവാദികളുമാക്കുന്നതും ആ പാര്‍ട്ടിയില്‍ സ്വാഭാവികമായ കാര്യങ്ങളാണെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.
യു.എ.പി.എ ചുമത്തരുതെന്നാണ് സി.പി.എം പി.ബി പോലും വ്യക്തമാക്കുന്നത്. പക്ഷെ വായിക്കുന്നവരേയും ലഘുലേഖ കൈവശം വെക്കുന്നവര്ക്കെതിരേയുമെല്ലാം യു.എ.പി.എ ചുമത്തുകയാണ്. പാര്‍ട്ടി നയം പൊലിസ് നടപ്പിലാക്കുകയാണോ, പൊലിസ് നയം പാര്‍ട്ടി നടപ്പിലാക്കുകയാണോ എന്ന് വ്യക്തമാവുന്നില്ല. എതായാലും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയെന്നും കാരശ്ശേരി വ്യക്തമാക്കി. സി.പി.എമ്മിന് വേണ്ടവരെ പിടികൂടാനും രക്ഷപ്പെടുത്താനും അവര്‍ക്ക് സാധിക്കും. എന്നിട്ട് പോലും സ്വന്തം പാര്‍ട്ടിയിലെ വ്യതിയാനം കണ്ട് പിടിക്കാന്‍ കഴിയുന്നില്ല എന്നത് അവരുടെ പരാജയമാണെന്നും എം.എന്‍ കാരശ്ശേരി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."