കെ.എസ്.ആര്‍.ടി.സി പണിമുടക്ക് വിജയിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി
ആലപ്പുഴ: രണ്ടിന് നടക്കുന്ന കെ.എസ്.ആര്‍.ടി.സി പണിമുടക്ക് വിജയിപ്പിക്കുവാന്‍ ആലപ്പുഴയില്‍ നടക്കുന്ന എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്തു. സുപ്രധാനങ്ങളായ വ്യവസായ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എ.ഐ.ടി.യു.സി നിയന്ത്രണത്തിലുള്ള കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സൂചന പണിമുടക്ക് നടത്തുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സംവിധാനത്തിന് അപരിഷ്‌കൃതവും നിയമ വിരുദ്ധവുമായ തൊഴിലാളി പീഡനമാണ് നടന്നുവരുന്നത്. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ മറപിടിച്ചുകൊണ്ട് മാനേജ്‌മെന്റ് നടപ്പാക്കുന്നത് തുഗ്ലക് പരിഷ്‌ക്കാരങ്ങളാണ്.
കാലാകാലങ്ങളായി വന്ന മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും പിടിപ്പുകേടിന്റെ ഭാഗമായി ഉണ്ടായ മുഴുവന്‍ നഷ്ടത്തിന്റെയും പാപഭാരം തൊഴിലാളി ഏറ്റെടുക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. തൊഴിലാളിയെ ശത്രുവായി കണ്ടുള്ള യുദ്ധ പ്രഖ്യാപനമാണിത്. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌ക്കരണവും വേതനം നിശ്ചയിക്കലും വ്യാപകമാണ്. അസഹനീയമായ തൊഴില്‍ പീഡനമാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്നതെന്നും കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."