സഊദിയില്‍ ആശ്രിത ലെവി കുറക്കുമോ ? അധികൃതരുടെ വിശദീകരണം വന്നു
റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ വാര്‍ഷിക ലെവി എടുത്തു കളയുമെന്ന തരത്തില്‍ സഊദി തൊഴില്‍ മന്ത്രിയുടെ വീഡിയോ ക്ലിപ്പ് പ്രചരിച്ചതില്‍ വിശദീകരണം ലഭ്യമായതോടെ ആശിച്ചിരുന്ന വിദേശികള്‍ വീണ്ടും നിരാശ. ചാരിറ്റി സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ചില നിബന്ധനകള്‍ എടുത്തു കളയുമെന്ന പ്രസ്താവനയാണ് ചില ഭാഗങ്ങള്‍ മാത്രം പ്രചരിച്ചതോടെ വിദേശികള്‍ക്ക് ആശ്വാസ വാര്‍ത്തയെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ചത്.
സഊദിയില്‍ നിന്നിറങ്ങുന്ന ചില മലയാള മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേറ്റു പിടിച്ചതോടെ വിദേശികള്‍ക്കിടയില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു തൊഴില്‍ മന്ത്രിയുടെ പേരില്‍ പ്രചരിക്കപ്പെട്ടത്. എന്നാല്‍, വാര്‍ത്ത വ്യാപകമായതോടെ ഇതില്‍ കൂടുതല്‍ വിശദീകരണവുമായി സഊദി അധികൃതര്‍ തന്നെ രംഗത്തെത്തുകയായിരുന്നു.
വിദേശികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി നിശ്ചിത സംഖ്യയായി സ്ഥിരപ്പെടുത്താനോ ആശ്രിതരുടെ ലവി എടുത്തുകളയാനോ പദ്ധതിയില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സഊദി അധികൃതര്‍ അറിയിച്ചു. ചാരിറ്റി സ്ഥാപനങ്ങളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് സഊദി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റാജ്ഹി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടൊപ്പം ലെവി സംബന്ധിച്ച് സന്തോഷ വാര്‍ത്തയുണ്ടാകുമെന്നും മന്ത്രി ഒറ്റവാക്കില്‍ പറഞ്ഞു. ഇത് വ്യാഖ്യാനിച്ചു കണക്കുകള്‍ നിരത്തിയും വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."