കുത്തിയതോടില്‍ വികസനം വഴിമുട്ടി; വ്യാപാരികള്‍ സമരത്തിലേക്ക്
തുറവൂര്‍ : കുത്തിയതോടില്‍ വികസനം വഴിമുട്ടിയതോടെ വ്യാപാരികള്‍ സമരത്തിലേക്ക്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുത്തിയതോട് യൂനിറ്റിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ഒന്‍പതിന് വ്യാപാര ദിനമായി ആചരിക്കുന്നതിനൊപ്പം സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നു പ്രസിഡന്റ് സി.കെ വാസുദേവ പണിക്കര്‍, സെക്രട്ടറി കെ.കെ ചിദംബരന്, ട്രഷറര്‍ കെ.കെ ലത്തീഫ് എന്നിവര്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുത്തിയതോട് താലൂക്ക് രൂപീകരിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് സ്ഥലം വിട്ടു നല്കാന് തയ്യാറായിട്ടും കുത്തിയതോട്ടില്‍ സിവില്‍ സ്റ്റേഷന് സ്ഥാപിക്കുന്നതിനുളള തടസമൊഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
പഴയ ചൗക്ക പ്രവര്‍ത്തിച്ചിരുന്ന കുത്തിയതോട് മാര്‍ക്കറ്റിന് പടിഞ്ഞാറെ ഭാഗത്തെ സ്ഥലം ഏറ്റെടുത്ത് എക്സൈസ് റേഞ്ച് ഓഫിസ് കെട്ടിടം നിര്‍മിക്കുക നാല് വര്‍ഷമായി ലേലം നടത്താതെ മുടങ്ങിക്കിടക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യം, ഇറച്ചി വില്പനകള് പുന:രാരംഭിക്കുക, രാജഭരണം കാലം മുതലുളള കുത്തിയതോട് വ്യാപാര കേന്ദ്രത്തന്റെ പുരോഗതിക്കായി സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നതെന്നു നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."