HOME
DETAILS
MAL
അസാന്‍ജിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം സ്വീഡന് അവസാനിപ്പിക്കുന്നു
backup
November 20 2019 | 06:11 AM
സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം സ്വീഡന് അവസാനിപ്പിക്കുന്നു.
ആരോപണം നിഷേധിച്ച അസാന്‍ജ് 2012ല്‍ സ്വീഡനില്‍ നിന്ന് ലണ്ടനിലെത്തി അവിടെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്നു. 48കാരനായ അസാന്‍ജ് ജാമ്യവ്യവസ്ഥ തെറ്റിച്ചെന്നാരോപിച്ച് 50 ആഴ്ചത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അദ്ദേഹം. 2010ല്‍ യു.എസിന്റെ സൈനിക-നയതന്ത്ര രേഖകള്‍ ചോര്‍ത്തിയതിന് അസാന്‍ജിനെ വിട്ടുതരണമെന്ന് യു.എസ് ആവശ്യപ്പെട്ടെങ്കിലും സ്വീഡന് കൈമാറിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."