മാള മത്സ്യ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് നശിക്കുന്നു
മാള: ഗ്രാമപഞ്ചായത്തിലെ ആധുനിക മാംസ വില്‍പ്പന കേന്ദ്രത്തോട് ചേര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് പഞ്ചായത്ത് നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി തകരാര്‍ പരിഹരിക്കുന്നതിനായി നടപടികള്‍ ഉണ്ടായിട്ടില്ല.
പ്രവര്‍ത്തനരഹിതമായ ബയോഗ്യാസ് പ്ലാന്റിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് തുടരുന്നതിനാല്‍ ഈപ്രദേശത്ത് ദുര്‍ഗന്ധം പരക്കുന്നതോടൊപ്പം കൊതുകുകളുടെ ആവാസസ കേന്ദ്രമായി മാറിയിരിക്കുകയാണ്.
പത്ത് ലക്ഷം രൂപ ചിലവഴിച്ച് മൂന്നുവര്‍ഷം മുന്‍പ് സ്ഥാപിച്ച രണ്ടുബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നത്. ആധുനിക മത്സ്യ മാംസ,മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങളാണ് ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ചിരുന്നത്. നിശ്ചിത അളവില്‍ കൂടുതല്‍ മാലിന്യം നിക്ഷേപിച്ചതോടെയാണ് ബയോഗ്യാസ് പ്ലാന്റ് തകരാറിലായത്.
പുറത്ത് നിന്നുള്ളവരും മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളിയതാണ് പ്ലാന്റ് തകരാറിലാകാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നു. ബയോഗ്യാസ് പ്ലാന്റിന്റെ തകരാര്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി താല്പര്യം കാണിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അറ്റകുറ്റപ്പണി നടത്തി പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ആളുകളെ കിട്ടാനില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."