യുവതിയെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
ചെറുതോണി: യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി വായില്‍ തുണി തിരുകി കൈകാലുകള്‍ ബന്ധിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.തങ്കമണി-ഈട്ടിക്കവല തുരുത്തിക്കിഴക്കേല് ഷിജോയുടെ ഭാര്യ ദേവിത (24) യുടെ മാലയും,കൈചെയിനും,കൊലുസുമാണ് അപഹരിക്കപ്പെട്ടത്.ചെയിന്‍ പിന്നീട് മുറ്റത്ത് കിടന്ന് ലഭിച്ചു.മൂന്നരപവന്റെ സ്വര്‍ണം നഷ്ടപ്പെട്ടതായി പറയുന്നു. ശനിയാഴ്ച രാത്രി 7.30നു ശേഷമാണ് സംഭവം.ഷിജോയും ദേവിതയും സന്ധ്യയോടെയാണ് വീട്ടിലെത്തിയത്. വെള്ളം ചൂടാക്കി ബാത്ത്റൂമിലേക്ക് പോയ ദേവിത ഇടക്ക് പുറത്തിറങ്ങി മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടതായി ഭര്‍ത്താവിനോട് പറഞ്ഞു. പരിസരത്താരെയും കാണാതിരുന്നതിനാല്‍ യുവതി വീണ്ടും കുളിക്കാന്‍ പോയി. 8.30 ആയിട്ടും പുറത്തുവരാതിരുന്നതിനാല്‍ ബാത്തുറൂമില്‍ ചെന്നു നോക്കിയ ഷിജോ ദേവിതയുടെ വായില്‍ തുണിതിരുകി കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ നിലത്ത് കിടക്കുന്നതാണ് കണ്ടത്.
കണ്ണില്‍ മുളകു പൊടിയും തൂളിയിരുന്നു.ഷിജോയുടെ നിലവിളി കേട്ട് പിതാവ് ദേവസ്യയും മാതാവും എത്തി ദേവിതയെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തങ്കമണി പോലീസിലും വിവരമറിയിച്ചു. അരമണിക്കൂറിനകം പോലീസെത്തി.രണ്ടുപേര്‍ ചേര്‍ന്നാണ് തന്നെ കെട്ടിയിട്ടതെന്ന് യുവതി പറഞ്ഞു. യുവതിയുടെ നെറ്റിയില്‍ കത്തിച്ച ബീഡിക്ക് കുത്തി പൊള്ളിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
മര്‍ദ്ദിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാനനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ദേവിത പറഞ്ഞു.പൊട്ടന്‍കാട് സ്വദേശിയായ ദേവിതയുടെയും ഷിജോയുടെയും വിവാഹം നടന്നിട്ട് എട്ട് മാസമേ ആയിട്ടുള്ളു. കട്ടപ്പന ഡിവൈ.എസ്.പി, സി.ഐ,ഡോഗ് സ്ക്വാഡ് ,ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."