ഉപ്പുവെള്ളം കുടിപ്പിക്കാനൊരു പദ്ധതി ബാവിക്കര സ്ഥിരം തടയണ നിര്‍മാണം അനിശ്ചിതത്വത്തില്‍
ബോവിക്കാനം: കോടികള്‍ ചിലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ബാവിക്കര സ്ഥിരം തടയണ നിര്‍മാണം എങ്ങുമെത്താതെ അനിശ്ചിതത്വത്തില്‍.
കാസര്‍കോട് നഗരത്തിലേക്കും, സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റി മുഖേന വെളളമെത്തിക്കുന്ന ബാവിക്കര ജലസംഭരണിയില്‍ ഉപ്പുവെളളം കയറാത്തിരിക്കാനും ജലലഭ്യത ഉറപ്പ് വരുത്താനും ചെറുകിട ജലസേചന വകുപ്പ് 22 വര്‍ഷം മുമ്പാണ് പയസ്വിനി പുഴയിലെ ആലൂര്‍ മുനമ്പില്‍ സ്ഥിരം കോണ്‍ക്രീറ്റ് നിര്‍മാണം ആരംഭിച്ചത്. ആദ്യ കരാറുകാരനു 1.5 കോടി രൂപയും രണ്ടാമത്തെ കരാറുകാരനു മൂന്നുകോടി രൂപയും നല്‍കിയെങ്കിലും ചിലവ് കുത്തനെ കൂടിയതല്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
സ്ഥിരം തടയണ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെ കഴിഞ്ഞ ജനുവരി 27ന് മുന്‍ ജലവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫെബ്രുവരിയില്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങുമെന്നാണ് തീരുമാനിച്ചതെങ്കിലും നടപ്പിലായില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പാതിവഴിയിലായ തടയണ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച പദ്ധതി വിദഗ്ദ പഠനത്തിന് ശേഷമേ പുതിയ ടെന്‍ഡര്‍ നടപടി സ്വീകരിക്കുകയുളളൂ എന്നാണ് വകുപ്പു മന്ത്രി മാത്യു ടി. തോമസ് ഏതാനും ദിവസം മുന്‍പ് അറിയിച്ചത്. 90 ലക്ഷം രൂപ കണക്കാക്കി തുടങ്ങിയ പദ്ധതിയാണ് 4.5 കോടി രൂപയോളം ചിലവഴിച്ചിട്ടും ഒരിടത്തുമെത്താതെ മുടങ്ങി കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."