അവള്‍ നിദ ഫാത്തിമ
ഒമ്പതു വയസ്സുകാരി ഷഹല ഷെറിന്‍ എന്ന നോവിനൊപ്പം മലയാളത്തിന് അതിശയമാവുകയാണ് മറ്റൊരു പെണ്‍കുട്ടി. സ്‌കൂളില്‍ നടന്ന കാര്യങ്ങള്‍ ഓരോന്നായി ചങ്കൂറ്റത്തോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവള്‍ വിളിച്ചു പറഞ്ഞപ്പോള്‍ മലയാളികള്‍ ഒന്നാകെ അതിശയം കൂറി. എന്തൊരു മിടുക്കിക്കുട്ടി. എത്ര വ്യക്തമായാണ് അവള്‍ കാര്യങ്ങള്‍ പറയുന്നത് എന്ന് മൂക്കത്ത് വിരല്‍വെച്ചു നമ്മള്‍.
പ്രതികരണ ശേഷിയില്ലാത്ത ന്യൂജനറേഷന്‍ എന്ന പ്രയോഗത്തിന് തനിനാടന്‍ തിരുത്ത് കൂടിയായി ഈ കൊച്ചുപെണ്‍കുട്ടി. അങ്ങനെ സോഷ്യല്‍ മീഡിയകള്‍ നാളെയുടെ പ്രതീക്ഷയായി ഏറ്റെടുത്ത ഈ പെണ്‍കുട്ടി ആരെന്നല്ലേ. അവളാണ് നിദ ഫാത്തിമ. സര്‍വജന സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി.
കഴിഞ്ഞ മാസം ബത്തേരി- മൈസൂര്‍ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിലും സജീവമായിരുന്നു അവള്‍. അന്ന് സമരത്തിനിടെ മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. ഒക്ടോബര്‍ 6 ന് പ്രമുഖ ഫോട്ടോഗ്രാഫര്‍ ആയ ജോണ്‍സണ്‍ പാട്ടവയല്‍ പകര്‍ത്തിയ ചിത്രമാണ് അത്. യാത്രാ നിരോധനത്തിനെതിരെ വിവിധ സ്‌കൂളിലെ കുട്ടികള്‍ പങ്കെടുത്ത സമരത്തില്‍ വളരെ ചുറുചുറുക്കോടെ പങ്കെടുത്ത ആ മിടുക്കി മറ്റുള്ള വരില്‍ നിന്നും വേറിട്ട് നിന്നതായി ഫോട്ടോഗ്രാഫര്‍ ജോണ്‍സണ്‍ പറയുന്നു. ജനയുഗം ഓണ്‍ലൈനാണ് ഈ കുഞ്ഞുമിടുക്കിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."