HOME
DETAILS

രണ്ടു വര്‍ഷത്തെ മരുഭൂമിയിലെ ആടു ജീവതത്തിന് ശേഷം മലയാളി യുവാവിന് മോചനം, രക്ഷപ്പെട്ടത് ആടുകളും ഒട്ടകങ്ങളുമായി സഊദിയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ അലയാന്‍ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അന്‍ഷാദ്

  
backup
November 22 2019 | 16:11 PM

after-two-year-camel-herdsman

 

 

ജിദ്ദ: സഊദി മരുഭൂമിയിലെ രണ്ടുവര്‍ഷത്തിലേറെ നീണ്ട കൊടിയ ദുരിത ജീവിതത്തില്‍ നിന്ന് മലയാളി യുവാവിനെ രക്ഷപ്പെടുത്തി. ആടുകളും ഒട്ടകങ്ങളുമായി സഊദിയിലൂടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ അലയാന്‍ വിധിക്കപ്പെട്ട അമ്പലപ്പുഴ സ്വദേശി അന്‍ഷാദിനെയാണ് രണ്ടുവര്‍ഷത്തിന് ശേഷം സഊദി പൊലിസും സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് രക്ഷപ്പെട്ടുത്തിയത്.
സഊദി തൊഴിലുടമയുടെ ഉടമസ്ഥതയിലെ അതിഥി മന്ദിരത്തിലെ ജോലിയെന്ന് പറഞ്ഞ് പറ്റിച്ച് അമ്പതിനായിരത്തോളം രൂപക്ക് വിസ നല്‍കി ഇയാള്‍ യുവാവിനെ കെണിയില്‍പ്പെടുത്തുകയായിരുന്നു. 2017ലാണ് റിയാദിലെത്തിയത്. എയര്‍പ്പോര്‍ട്ടി നിന്ന് സ്‌പോണ്‍സര്‍ കൊണ്ടുപോയത് നാനൂറ് കിലോമീറ്ററര്‍ അകലെ സാജിര്‍ എന്ന സ്ഥലത്തെ മരുഭൂമിയിലേക്ക്. പന്തികേട് തോന്നിയ അന്‍ഷാദ് അന്ന് തന്നെ എതിര്‍ത്തു. എന്നാല്‍ മുഖമടച്ച അടിയായിരുന്നു സ്‌പോണ്‍സറുടെ മറുപടി. അന്ന് തുടങ്ങിയതാണ് ദുരിതം. നാല്‍പതോളം ഒട്ടകങ്ങളും കുറെ ആടുകളും. അവയെ പരിപാലിക്കണം. മരുഭൂമിയില്‍ കൊണ്ടുനടന്ന് മേയ്ക്കണം. കൂടെ ഒരു സുഡാനി ജോലിക്കാരന്‍ കൂടിയുണ്ടായിരുന്നു. അയാള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓടിപ്പോയി. രണ്ടുവര്‍ഷത്തിനിടെ രണ്ടായിരത്തിലേറെ കിലോമീറ്റര്‍ ഈ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ടു സഞ്ചരിച്ചു.
ഉണക്ക ഖുബുസും ഒട്ടകത്തിന് കൊടുക്കുന്ന ഉപ്പുരസമുള്ള വെള്ളവുമായിരുന്നു ഭക്ഷണം. അന്തിയുറങ്ങാന്‍ വിശാല മരുഭൂമി. കുളിച്ചത് രണ്ടുവര്‍ഷത്തിനിടെ രണ്ടുതവണ മാത്രം. തളര്‍ന്നിരിക്കുമ്പോഴും രക്ഷപ്പെടാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും സ്‌പോണ്‍സറുടെയും മകന്റെയും ദേഹോദ്രവം. മരുഭൂമി യാത്രക്കിടയില്‍ കണ്ട മറ്റ് ആട്ടിടയന്മാരുടെ ഫോണുകളില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് താന്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് ഒരിക്കല്‍ പറയാനായി. മാതാപിതാക്കള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രണ്ട് മാസം മുമ്പ് രാത്രിയില്‍ തമ്പില്‍ നിന്ന് ഇറങ്ങിയോടി മൂന്ന് ദിവസം കൊണ്ട് നൂറിലേറെ കിലോമീറ്റര്‍ നടന്ന് കുവൈത്ത് അതിര്‍ത്തിക്കടുത്തു സമൂദ എന്ന സ്ഥലത്തെത്തി. സമൂദ പൊലിസില്‍ അഭയംപ്രാപിച്ചു. പൊലീസ് സ്‌പോണ്‍സറെ വിളിച്ചുവരുത്തി. ഒരു മാസത്തിനുള്ളില്‍ ശമ്പള കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്തു എക്‌സിറ്റ് അടിച്ച് നാട്ടില്‍ വിടാമെന്ന് പൊലീസിന് എഴുതി നല്‍കി യുവാവിനെയും കൊണ്ട് അയാള്‍ തിരിച്ചുപോയി.
വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, മുജീബ് ഉപ്പട എന്നിവര്‍ ഈ സമയം യുവാവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ കൂടി സഹായത്തോടെ അവര്‍ ഒടുവില്‍ അന്വേഷിച്ച് നടക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ കൂടി സഹായത്തോടെ അവര്‍ ഒടുവില്‍ അന്വേഷിച്ച് സമൂദ പൊലിസ് സ്‌റ്റേഷനിലെത്തി. അപ്പോള്‍ പൊലിസുകാര്‍ക്ക് അതിന് ഒരു മാസം മുമ്പ് ഈ യുവാവ് തങ്ങളുടെ അടുത്തെത്തിയത് ഓര്‍മവന്നു. തുടര്‍ന്ന് അവര്‍ മരുഭൂമിയില്‍ അന്വേഷിച്ചുപോയി തൊഴിലുടമയെ കസ്റ്റഡിയിലെടുക്കുകയും അന്‍ഷാദിനെ കണ്ടെത്തി കൊണ്ടുവരികയും ചെയ്തു. ജോലി തുടങ്ങിയ ശേഷം ഇതുവരെ ശമ്പളം കൊടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് പൊലിസ് തൊഴിലുടമയെ കസ്റ്റഡിയിലെട്ടുത്തു, തുടര്‍ന്ന് രണ്ടുവര്‍ഷത്തെയും മുഴുവന്‍ ശമ്പളവും അയാളുടെ മകന്‍ കൊണ്ടുവന്നു കൊടുത്തു. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കി ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ കയറ്റിവിടാനുള്ള നടപടി സ്വീകരിക്കാമെന്ന് പൊലിസിന് ഉറപ്പുകൊടുത്തിരിക്കുകയാണ് സ്‌പോണ്‍സര്‍. യുവാവ് ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago