തെരുവ് നായ്ക്കള്‍ നാട് കൈയടക്കി; ഭീതിയില്‍ ജനം
വന്ധ്യംകരണം നടത്താത്തത് നായകളുടെ എണ്ണം വര്‍ധിപ്പിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നായ്ക്കളുടെ അക്രമണം കൊണ്ട് ആളുകള്‍ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം നാട്ടുകാര്‍ നായശല്ല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പഞ്ചായത്ത്, നഗരസഭാ തലത്തില്‍ നായ്ക്കളെ വന്ധ്യംകരണം നടത്താനുള്ള നടപടികള്‍ ഇല്ലാത്തതാണ് നായശല്ല്യം ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപണമുന്നയിക്കുന്നത്.
പുലര്‍ച്ചെ മുതല്‍ ആരംഭിക്കുകയാണ് പലയിടങ്ങളിലും നായശല്ല്യം. പത്ര ഏജന്റുമാരും മദ്‌റസ വിദ്യാര്‍ഥികളുമാണ് ഈ സമയത്തെ നായശല്ല്യം കാരണം ബുദ്ധിമുട്ടുന്നത്. കുട്ടികളെ മദ്‌റസയിലേക്ക് പറഞ്ഞയക്കാന്‍ പോലും ഭയക്കുകയാണ് രക്ഷിതാക്കള്‍.
നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റവരും ജില്ലയില്‍ നിരവധിയാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ നായ്ക്കളുടെ ആക്രമണത്തില്‍പ്പെടുന്നതും ജില്ലയില്‍ പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ക്ക് നേരെ നായകള്‍ ചാടി വീഴുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഇരുചക്രവാഹനത്തിന് മുന്നിലേക്ക് നായ്ക്കള്‍ ചാടുമ്പോള്‍ നായയുടെ കടിയേല്‍ക്കുന്നതിന് പുറമെ വീഴ്ച്ചയില്‍ ചിലര്‍ക്ക് സാരമായ പരുക്കും ഏല്‍ക്കാറുണ്ട്. നേരത്തെ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വാഹനത്തില്‍ നിന്ന് വീണ് പരുക്കേറ്റിട്ടുണ്ട്. പകല്‍ സമയത്തടക്കം തെരുവ് നായ്ക്കള്‍ ടൗണുകളിലെത്തുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. ജില്ലയുടെ ഗ്രാമീണ മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ.
നായശല്യം വര്‍ധിച്ചതോടെ കുട്ടികളെ തനിച്ച് സ്‌കൂളിലേക്ക് അയയ്ക്കാനും രക്ഷിതാക്കള്‍ക്ക് ഭയക്കുന്നുണ്ട്. കുട്ടികളെ എങ്ങിനെ ധൈര്യത്തോടെ സ്‌കൂളിലേക്ക് പറഞ്ഞയയ്ക്കും എന്നാണ് അവരുടെ ചോദ്യം. വളര്‍ത്ത് മൃഗങ്ങളടക്കം നായ്ക്കളുടെ ആക്രമണത്തില്‍ അകപ്പെടുന്നുണ്ട്. ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പ്പെടെ റോഡരികില്‍ തള്ളുന്നതാണ് നായ ശല്യം വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജില്ലയിലെ പ്രധാന ടൗണുകളായ മാനന്തവാടി, കാട്ടിക്കുളം, പനമരം, പുല്‍പ്പള്ളി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കമ്പളക്കാട്, മീനങ്ങാടി, കല്‍പ്പറ്റ, ബത്തേരി, അമ്പലവയല്‍, മേപ്പാടി, വൈത്തിരി, പൊഴുതന തുടങ്ങിയിടങ്ങളിലെല്ലാം നാട്ടുകാര്‍ നായ ശല്ല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
പല സ്ഥലങ്ങളിലും മാലിന്യം വന്‍ തോതില്‍ വലിച്ചെറിയുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നത് വര്‍ധിച്ചിട്ടുണ്ട്.
ഇത് ഭക്ഷിക്കാനായാണ് നായ്ക്കള്‍ ഇത്തരം പ്രദേശങ്ങളില്‍ തമ്പടിക്കുന്നത്. കൂട്ടമായെത്തുന്ന നായ്ക്കള്‍ രാത്രികാലങ്ങളിലെത്തുന്ന യാത്രക്കാരെ ആക്രമിക്കുന്നതും ജില്ലയില്‍ നിത്യ സംഭവമായി മാറിയിട്ടുണ്ട്. നായ്ക്കളെ വന്ധ്യംകരിച്ച് നായ ശല്ല്യത്തിന് അറുതി വരുത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."