കെ.എസ്.ടി.യു എ.ഇ.ഒ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ഓഫിസ് അധ്യാപകരുടെ ശമ്പളവും ജോലി സ്ഥിരതയും ഉറപ്പുവരുത്തുക, തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, 2006, 2011 വര്‍ഷങ്ങളില്‍ നിയമനാഗീകാരം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് എം.ടി ഉമ്മര്‍ അധ്യക്ഷനായി. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ അഫ്‌സല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മജീദ് കാടേങ്ങല്‍, എം. മുഹമ്മദ് സലീം, ഒ.അബ്ദുസലാം, സഹല്‍, എം.സിദ്ദീഖ്, കെ. ഫെബിന്‍, സി.എച്ച് യാസര്‍ അലി സംസാരിച്ചു.
മേലാറ്റൂര്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ മേലാറ്റൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേലാറ്റൂര്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
പെരിന്തല്‍മണ്ണ മണ്ഡലം മുസ്്‌ലിംലീഗ് ട്രഷറര്‍ പി.കെ അബൂബക്കര്‍ഹാജി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്്.ടി.യു മേലാറ്റൂര്‍ ഉപജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. മേലാറ്റൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് ബി.മുസമ്മില്‍ഖാന്‍, സെക്രട്ടറി പ്രൊഫ.റഷീദ് അഹമ്മദ്, കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.മുജീബ്, ട്രഷറര്‍ സി.മുഹമ്മദ്, കെ.എം.ബഷീര്‍, കെ.ടി.ശിഹാബ്, സി.അബൂബക്കര്‍, എന്‍.ഉസ്മാന്‍ സംസാരിച്ചു.
അരീക്കോട്: കെ.എസ്.ടി.യു അരീക്കോട് ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡന്റ് പി.കെ സൈതലവി മാസ്റ്റര്‍ അധ്യക്ഷനായി. അസ്‌ലഹ് ചെങ്ങര, പി.മുഹമ്മദ് ഷമീം, സി.പി.എ കരീം, കെ.ദാവൂദ്, അബൂബക്കര്‍ മാസ്റ്റര്‍, സി.ടി.എ നാസര്‍, ഇസ്രത്ത് അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."