എന്‍.സി.പിയുമായി ബി.ജെ.പി ഒരിക്കലും ഒരു സഖ്യവും ഉണ്ടാക്കില്ല, ദേവേന്ദ്ര ഫഡ്നാവിസിനെ തിരിഞ്ഞു കുത്തുന്ന പഴയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്
മുംബൈ: രാഷ്ട്രീയക്കാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. എന്ന പഴമൊഴിയെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിന്റെ പഴയ ട്വീറ്റ്. ആ ട്വീറ്റാണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നത്.
അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പി എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയിരിക്കുന്നത്. അപ്പോഴാണ് സോഷ്യല്‍ മീഡിയകളില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിന്റെ പഴയൊരു ട്വീറ്റ് കറങ്ങിത്തിരിയുന്നത്.
എന്‍.സി.പിയുമായി ബി.ജെ.പി ഒരിക്കലും, ഒരിക്കലും, ഒരിക്കലും ഒരു സഖ്യവും ഉണ്ടാക്കില്ലെന്നാണ്, 2014 സെപ്റ്റംബര്‍ 26ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ഫഡ്നാവിസ് പറയുന്നത്. ബി.ജെ.പി എന്‍.സി.പിയുമായി സഖ്യമുണ്ടാക്കും എന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ഈ ട്വീറ്റില്‍ അദ്ദേഹം വിശദീകരിക്കുന്നു. നിയമസഭയില്‍ അവരുടെ അഴിമതി ഞങ്ങള്‍ തുറന്നുകാട്ടുമ്പോള്‍ മറ്റുള്ളവര്‍ നിശബ്ദരായിരുന്നെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
2014ലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചുകൊണ്ടായിരുന്നു ട്വീറ്റ് എങ്കിലും ഇപ്പോഴും സമാനമായ പശ്ചാത്തലം തന്നെയാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്‍സിപിയുടെ അഴിമതിയാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബിജെപി മുഖ്യമായും പ്രചരാണ ആയുധമാക്കിയത്. ജലസേചന വകുപ്പ് അഴിമതിയില്‍ 35,000 കോടിയുടെ ആരോപണമാണ് ബി.ജെ.പി എന്‍.സി.പിക്കെതിരെ ഉന്നയിച്ചത്. ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവാകട്ടെ, ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറുമായിരുന്നു.
ഫഡ്നാവിസിന്റെ പഴയ ട്വീറ്റിനൊപ്പം തെരഞ്ഞെടുപ്പു പ്രചാണകാലത്ത് അജിത് പവാറിനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളുടെ ക്ലിപ്പങ്ങുകളും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."