ഫാസിസത്തെ നേരിടാനും നവോദ്ധാനം കൊണ്ടുവരാനും വിദ്യാഭ്യാസം അനിവാര്യം: മുനവ്വറലി ശിഹാബ് തങ്ങള്‍
ജിദ്ദ: വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഫാസിസത്തെ പരാജയപ്പെടുത്താനും നവോദ്ധാനം നേടാനും സാധിക്കൂവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദ കെ.എം.സി.സി സംഘടപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന മുസ്ലിം ലീഗ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ റഹ്മാന് കല്ലായി, മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഫിറോസ്, പാളയാട്ട് അഹമ്മദ്, കെ.പി മുഹമ്മദ് കുട്ടി, ഖാദര്‍ ചെങ്കള, കുഞ്ഞിമോന് കാക്കിയ, ജെ.എന്‍.എച് ചെയര്മാന് വി.പി മുഹമ്മദ് അലി, അല്‍ അബീര്‍ ഗ്രൂപ്പ് ചെയര്മാന് ആലുങ്ങല്‍ മുഹമ്മദ് , ഷിഫാ ഗ്രൂപ്പ് ചെയര്മാന് ഫായിദ അബ്ദുറഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി അബു അരിമ്പ്ര സ്വാഗതവും ശിഹാബ് താമരക്കുളം നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ , നിസാം മമ്പാട് , വി.പി. മുസ്തഫ, അബ്ദുല്‍ റഹ്മാന് വി.പി ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്മായില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, സിസി കരീം, പി.സി.എ റഹ്മാന് ഇണ്ണ്യാക്ക, അസീസ് കോട്ടോപ്പാടം, ഷൌക്കത്ത് ഞാറക്കോടന്‍, എ.കെ.ബാവ, പി.കെ അബ്ദു റഹിമാന്‍, നാസ്സര്‍ എടവനക്കാട്, സൈദ് ഉബൈദുള്ള തങ്ങള്‍, മജീദ് പുകയൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."